കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ നല്‍കണം
തൃശൂര്‍: കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പര സഹായമില്ലാതെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് സഹായിക്കുന്ന ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ടാല്‍ പ്രിസൈഡിങ് ഓഫീസറുടെ പക്കലുള്ള ബ്രെയിലി ഡമ്മി ബാലറ്റ് ഷീറ്റ് നല്‍കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ പേരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പേരും ബ്രെയിലി ലിപിയില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഇ വി എം ബാലറ്റിലെ അതേ ക്രമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിലടങ്ങിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കിയശേഷം വോട്ടര്‍ക്ക് വോട്ടിംഗ് കംപാര്‍ട്ട്‌മെന്റിലേക്ക് പോകാവുന്നതും ഇ വി എം മെഷീനില്‍ വലതുവശത്തായി ബ്രെയിലി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ക്രമനമ്പര്‍ പ്രകാരം ബട്ടന്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്.
വോട്ടെടുപ്പ് അവസാനിച്ചശേഷം പ്രിസൈഡിങ് ഓഫീസര്‍ ഡമ്മി ബാലറ്റ് ഷീറ്റ് പ്രത്യേകം കവറില്‍ സീല്‍ ചെയ്ത് മറ്റു ഫോമു കള്‍ക്കൊപ്പം റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കും.
കൂടാതെ പോളിംഗ് ഓഫീസര്‍മാര്‍ ബ്രെയിലി ബാലറ്റ് ഷീറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയ വോട്ടര്‍മാരുടെ എണ്ണം രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കും.