കെ സുധാകരന്‍ എംപിയുടെ ജ്യേഷ്ഠ സഹോദരന്‍ നിര്യാതനായി

Update: 2021-03-21 16:47 GMT

കണ്ണൂര്‍: നാടാല്‍ വയക്കര രാമുണ്ണിയുടെയും, കുമ്പക്കുടി മാധവിയുടെയും മകനായ റിട്ട. ക്യാപ്റ്റന്‍ ജയരാമന്‍(77) നിര്യാതനായി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്റെ ജ്യേഷ്ഠസഹോദരനാണ്. ഭാര്യ: സതി.

മക്കള്‍: അഡ്വ.സോന, സോഷ്‌ലി, സോണി. മരുമക്കള്‍: പ്രഹേഷ്, ദിലീപ്, ഗോകുല്‍.

സഹോദരങ്ങള്‍: രാമചന്ദ്രന്‍, പരേതരായ സുലോചന, കമല. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടാലിലെ സയൂര ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം 12 മണിക്ക് പയ്യാമ്പലത്ത്.

Similar News