ദുബയില്‍ നാല് പേര്‍ക്ക് പരിക്കേറ്റു

Update: 2026-02-28 16:36 GMT

ദുബയ്: പാം ജുമൈറ പ്രദേശത്തെ കെട്ടിടത്തില്‍ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി മീഡിയ ഓഫിസ് സ്ഥിരീകരിച്ചു. 'സിവില്‍ ഡിഫന്‍സ് വിഭാഗത്തെ ഉടന്‍ വിന്യസിക്കുകയും സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്തു. തുടര്‍ന്നുണ്ടായ തീപിടുത്തം ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു,' ദുബായ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ നാല് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി മീഡിയ ഓഫീസ് അറിയിച്ചു. 'പൊതുജനങ്ങളെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.