പാര്‍ലമെന്റില്‍ എങ്ങനെ സംസാരിക്കണമെന്ന് ഞങ്ങള്‍ക്കറിയാമെന്ന് തസ് ലീം റഹ്മാനി

Update: 2021-03-21 12:58 GMT

വള്ളിക്കുന്ന്: മലപ്പുറം ലോകസഭാ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി താന്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും വിജയിച്ച് കഴിഞ്ഞാല്‍ പാര്‍ലമെന്റില്‍ എങ്ങനെ സംസാരിക്കണമെന്ന് തനിക്കറിയാം എന്ന് ഡോ. തസ്‌ലീം റഹ്മാനി. വള്ളിക്കുന്ന് പഞ്ചായത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗുകാര്‍ പറയുന്നത് ഞങ്ങളുടെ രണ്ട് പേരെ ലോക്‌സഭയില്‍ ഉള്ളൂ, അവരെ കൊണ്ട് മുത്തലാഖ് പോലുള്ള വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അത് കൊണ്ടാണ് മുത്തലാഖ് വിഷയത്തില്‍ വോട്ട് ചെയ്യാന്‍ പോകാത്തത് എന്ന വാദം സംഘ് പരിവാരത്തിനെ ഭയന്ന് കീഴടിങ്ങിയതാണന്നും അദ്ദേഹം പറഞ്ഞു. സംഘ് പരിവാരത്തോട് എങ്ങനെ സംസാരിക്കണമെന്ന് തനിക്ക് വ്യക്തമായി അറിയാം എന്ന് അദ്ദേഹം പറഞ്ഞു. വള്ളിക്കുന്ന് മണ്ഡലത്തില്‍ പെരുവള്ളൂര്‍, വെളിമുക്ക്, തേഞ്ഞിപ്പാലം, വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവിടിങ്ങളില്‍ സന്ദര്‍ശനം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുസ്തഫ പാമങ്ങാടന്‍, ഷറഫു പള്ളിക്കല്‍, മജീദ് വെളിമുക്ക്, ഹംസക്കോയ, സാബിത്ത് ആനങ്ങാടി, ഇഖ്ബാല്‍ പെരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.

Similar News