ഇറാന്റെ തിരിച്ചടി: ഖത്തറിലെ അത്യാധുനിക യുഎസ് റഡാർ സംവിധാനം പൂർണമായും തകർത്തു

Update: 2026-02-28 19:19 GMT

തെഹ്റാൻ: മേഖലയിലെ യുഎസ് സൈനികത്താവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ്റെ പ്രത്യാക്രമണങ്ങളുടെ ഭാഗമായി ഖത്തറിൽ സ്ഥാപിതമായ ഒരു അത്യാധുനിക അമേരിക്കൻ റഡാർ സംവിധാനം പൂർണമായും നശിപ്പിച്ചതായി ഇസ്‌ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് (IRGC) പ്രഖ്യാപിച്ചതായി പ്രസ് ടി വി റിപോർട്ട് ചെയ്യുന്നു.

ആക്രമണത്തിൽ ലക്ഷ്യമിട്ട FP132 റഡാർ സംവിധാനത്തിന് 5,000 കിലോമീറ്റർ ദൂരപരിധിയുണ്ടെന്നും ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ അതുല്യമായ ഉപകരണങ്ങൾ ഉണ്ടായിരുന്നുവെന്നും IRGC ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

2013ൽ യുഎസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, റഡാർ സംവിധാനത്തിന് ഏകദേശം 1.1 ബില്യൺ ഡോളർ വിലവരും.വമ്പിച്ച മിസൈൽ ആക്രമണത്തിൽ ഈ സംവിധാനം "പൂർണമായും നശിപ്പിക്കപ്പെട്ടു" എന്ന് പ്രസ്താവന പറയുന്നു.