ഷൂട്ടിങ്ങില്‍ മിന്നും നേട്ടവുമായി അഥീന

Update: 2021-03-18 04:22 GMT

ചെന്നൈ: ചെന്നൈയില്‍ നടന്ന പന്ത്രണ്ടാമത് സൗത്ത് സോണ്‍ റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് തൃശൂര്‍ സ്വദേശിനിയായ അദീന റോണിഷ് ചാലക്കല്‍. എയര്‍ റൈഫിള്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണവും ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ വെങ്കല മെഡലുകളുമാണ് അഥീന വാരിക്കൂട്ടിയത്.

തൃശൂര്‍ പോട്ടോര്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി. തൃശൂര്‍ ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ഷൂട്ടിങ് റേഞ്ചിലാണ് അഥീന പരിശീലനം നേടിയത്. വിനീഷ് കെ യു, ഘനശ്യാം കെ വി, ചെറിയാന്‍ കളരിക്കല്‍ എന്നിവരാണ് ഷൂട്ടിംഗില്‍ അഥീനയുടെ ട്രെയിനര്‍മാര്‍.

Similar News