പോസ്റ്റല്‍ ബാലറ്റ് അപേക്ഷകളുടെയും തിരിച്ചറിയല്‍ കാര്‍ഡുകളുടെയും വിതരണം ഉടന്‍ പൂര്‍ത്തിയാക്കണം : ജില്ലാ കലക്ടര്‍

Update: 2021-03-15 19:12 GMT

തൃശൂര്‍: പോസ്റ്റല്‍ ബാലറ്റിനുള്ള 12 ഡി അപേക്ഷാ ഫോമുകളുടെ വിതരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി. 12 ഡി ഫോറുകളുടെ വിതരണവും തിരികെ വാങ്ങലും ഉടന്‍ പൂര്‍ത്തിയാക്കണം. തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണവും പൂര്‍ത്തിയാക്കണം. പുതുതായി വന്നിട്ടുള്ള കാര്‍ഡുകള്‍ മാത്രമാണ് വിതരണം ചെയ്യാനുള്ളത്.

80 വയസിനു മേല്‍ പ്രായമുള്ളവര്‍, ഭിന്നശേഷി ക്കാര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റിന് സൗകര്യമുള്ളത്. ഇതിനു പുറമേ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച 16 അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്ഇവര്‍ക്കായി പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളും ഒരുക്കിയിട്ടുണ്ട്.പോളിംഗ് ഡ്യൂട്ടിയില്ലാത്ത അവശ്യ സര്‍വീസുകാര്‍ക്കാണ് ഈ സൗകര്യം.

Similar News