ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ്: 77711 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു
തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുള്ള ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
ഇതുവരെ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി നീക്കം ചെയ്തത് 77711 അധികൃത പ്രചാരണ സാമഗ്രികള്‍.
94 ചുവരെഴുത്തുകളും 51629 പോസ്റ്ററുകളും, 4978 ഫ്‌ലക്‌സ് ബോര്‍ഡുകളും, 21010 കൊടികളുമാണ് ഇത് വരെ സ്‌ക്വാഡുകള്‍ നീക്കം ചെയ്തത്. ഏറ്റവും കൂടുതല്‍ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തത് വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ നിന്നാണ്. 2168 എണ്ണം. ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും 574 എണ്ണവും, കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും 1259, ഗുരുവായൂര്‍ 2043, മണലൂര്‍ 1663, വടക്കാഞ്ചേരി 2168, ഒല്ലൂര്‍ 965, തൃശൂര്‍ 1695, നാട്ടിക 593, കയ്പ്പമംഗലം 1072, ഇരിങ്ങാലക്കുട 1603, പുതുക്കാട് 729, ചാലക്കുടി 1134, കൊടുങ്ങല്ലൂര്‍ 988 എന്നിങ്ങനെയാണ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തത്.