പരപ്പനങ്ങാടിയില്‍ ബിഎസ്എഫും പരപ്പനങ്ങാടി പോലിസും സംയുക്തമായി റൂട്ടു മാര്‍ച്ച് നടത്തി

Update: 2021-03-02 14:42 GMT

മലപ്പുറം: ഇലക്ഷനു മുന്നോടിയായി പരപ്പനങ്ങാടി സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടിടങ്ങളിലായി ബിഎസ്എഫും പരപ്പനങ്ങാടി പോലിസും സംയുക്ത റൂട്ട് മാര്‍ച്ച് നടത്തി. 30 ഓളം ബിഎസ്എഫ് ജവാന്‍മാരും താനൂര്‍ ഡിവൈഎസ്പി എം ഐ ഷാജി, പരപ്പനങ്ങാടി പോലിസ് ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ്, പരപ്പനങ്ങാടി അഡീ.എസ്‌ഐ രാധാകൃഷ്ണന്‍, സിപിഒമാരായ സഹദേവന്‍, രാജേഷ്, കിഷോര്‍, സനല്‍, ദിലീപ്, സമ്മാസ് എന്നിവരാണ് റൂട്ടുമാര്‍ച്ചില്‍ പങ്കെടുത്തത്.

പരപ്പനങ്ങാടി പൈനുങ്കല്‍ ജംഗ്ഷന്‍ മുതല്‍ ചെട്ടിപ്പടി ജംഗ്ഷന്‍ വരെയും ആനങ്ങാടി ജംഗ്ഷന്‍ മുതല്‍ കടലുണ്ടി പാലം വരെയുമായിരുന്നു റൂട്ട് മാര്‍ച്ച്. രാവിലെ 6 മണിക്ക് ആരംഭിച്ച റൂട്ട് മാര്‍ച്ച് 9 മണിക്ക് അവസാനിച്ചു. ഇലക്ഷനുമായി ബന്ധപ്പെട്ട് നിലവില്‍ ക്രമസമാധാന പാലനത്തില്‍ പോലിസിനെ സഹായിക്കുന്നതിനായി ബിഎസ്എഫിന്റെ രണ്ട് കമ്പനികള്‍ ആണ് മലപ്പുറം ജില്ലയില്‍ ക്യാംപ് ചെയ്യുന്നത്. ഇതില്‍ ADHOC410(4) ബിഎസ്എഫ് ബറ്റാലിയനില്‍ പെട്ട 30 പേരാണ് ഇന്ന് മാര്‍ച്ചില്‍ പങ്കെടുത്തത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും റൂട്ട് മാര്‍ച്ച് തുടരുമെന്ന് താനൂര്‍ ഡിവൈഎസ്പി അറിയിച്ചു.

Similar News