കോഴിക്കോട്: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് 26ന് കോഴിക്കോട് പൗര സമിതിയുടെ നേതൃത്വത്തില്‍ കടപ്പുറത്തെ രക്തസാക്ഷി മണ്ഡപത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും. രാവിലെ 9 ഒമ്പതിന് എംകെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവാദ കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പ് എംപി കടലിലെറിയും.
അന്ന് രാവിലെ 7 മണി മുതല്‍ കോഴിക്കോട് കടപ്പുറത്ത് തന്നെ ഒരുക്കിയ കാന്‍വാസില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒപ്പ് ശേഖരണവും നടക്കും.