മലപ്പുറം: അമേരിക്ക-ഇസ്രായേല്‍ കൂട്ടുകെട്ടില്‍ ഇറാനെ ആക്രമിച്ചതിലും, ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഈയെ വധിച്ചതിലും പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വലാണ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു.
രക്തസാക്ഷിത്വം ആഗ്രഹിച്ച അലി ഖാംനഈ അത് നേടിയിരിക്കുകയാണെന്നും അമേരിക്കന്‍-ഇസ്രായേല്‍ ഭീകരതക്കെതിരേ ലോകം അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി ഇന്ത്യ സ്വീകരിക്കുന്ന നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജില്ലാ നേതാക്കളായ അരീക്കന്‍ ബീരാന്‍കുട്ടി, മുസ്ഥഫ പാമക്കാടന്‍ എന്നിവര്‍ സംസാരിച്ചു. റൈഹ്യാനത്ത്, ഉസ്മാന്‍ ഹാജി, ഹമീദ് പരപ്പനങ്ങാടി, സഭഖത്തുള്ള താനൂര്‍, ബാവ മലപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.