പരപ്പനങ്ങാടി: ടെറസ് വൃത്തിയാക്കുന്നതിനിടെ വീടിന്റെ മുകളില്‍ നിന്നും താഴോട്ട് വീണ ഗൃഹനാഥന്‍ മരിച്ചു. നെടുവ കോവിലകം ചെറുകുറ്റിത്തറയില്‍ താമസിക്കുന്ന തെന്നാരം വാക്കയില്‍ ശശി(67)ആണ് മരിച്ചത്. ഞായറാഴ്ച പകല്‍ രണ്ടരയോടെയാണ് അപകടം. വീണയുടനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: സരസ്വതി. മക്കള്‍: പ്രിയേഷ്, ശ്രീപ്രിയ. മരുമകന്‍: സചീന്ദ്രന്‍.