മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മദി നെജാദ് കൊല്ലപ്പെട്ടു

Update: 2026-03-01 15:06 GMT

തെഹ്‌റാന്‍: ഇന്ന് തെഹ്റാനില്‍ നടന്ന യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മദി നെജാദ് കൊല്ലപ്പെട്ടു. അഹ്‌മദി നെജാദിന്റെ വസതി സ്ഥിതി ചെയ്യുന്ന തെഹ്റാനിലെ നര്‍മക് പ്രദേശം ലക്ഷ്യമിട്ട് നടത്തിയ ഇസ്രായേല്‍- അമേരിക്കന്‍ സംയുക്ത ആക്രമണത്തില്‍ മഹ്‌മൂദ് അഹ്‌മദി നെജാദ് കൊല്ലപ്പെട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

അഹ്‌മദി നെജാദിന്റെ മൂന്ന് അംഗരക്ഷകര്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റെവല്യൂഷണറി ഗാര്‍ഡിനോട് അടുത്ത മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കിഴക്കന്‍ തെഹ്റാനില്‍ മുന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മദി നെജാദിന്റെ ഓഫിസ് ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ മഹ്ദി മുഖ്താരി, മുസ്തഫ അസീസി, ഹസ്സന്‍ മസ്ജിദി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വാര്‍ത്താ ഏജന്‍സിയായ മശ്രിഖ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മഹ്‌മൂദ് അഹ്‌മദി നെജാദ് ഇറാന്‍ എക്‌സ്‌പെഡന്‍സി ഡിസേണ്‍മെന്റ് കൗണ്‍സില്‍ അംഗമായിരുന്നു. 2005 മുതല്‍ 2013 വരെ എട്ട് വര്‍ഷം ഇറാന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.









Tags: