കേരള ഖിസ്സപ്പാട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ക്യാംപ് വയനാട്ടില്‍ തുടക്കമായി
കല്‍പറ്റ: കേരള ഖിസ്സപ്പാട്ട് സംഘം സംസ്ഥാന ക്യാംപ് വയനാട് ക്രസന്റ് റിസോള്‍ട്ടില്‍ വെച്ച് തുടക്കമായി. ക്യാംപ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാലകത്ത് റസാഖ് ഫൈസി അധ്യക്ഷത വഹിച്ചു.
യുപി ഹംസ മൗലവി, സിദ്ധീഖ് മണലടി, മിര്‍ഷാദ് യമാനി ചാലിയം, സിദ്ധീഖ് ഫൈസി അമ്മിനിക്കാട് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ എന്‍ എസ് മൗലവി തിരുവമ്പാടി സ്വാഗതവും അബൂത്വാഹിര്‍ മൗലവി പനങ്ങാങ്ങര നന്ദിയും പറഞ്ഞു.