തേഞ്ഞിപ്പലം:ദേശീയപാതയിൽ വാഹനപകടം,നവ ദമ്പതികൾ മരിച്ചു.
കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം.
വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ചേലേമ്പ്ര പുല്ലിപറമ്പ് ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബുള്ളറ്റ് എതിരെ വന്ന ടാങ്കർ ലോറിയുടെ അടിയിൽ പെടുകയായിരുന്നു.