ഇറാന്‍ ആക്രമണത്തെ ന്യായീകരിച്ച് ഡോണള്‍ഡ് ട്രംപ് ; എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും
വാഷിങ്ടണ്‍: ഇറാന് നേരെയുള്ള ഇസ്രായേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയെന്നാവര്‍ത്തിച്ച് ട്രംപ്. മുന്നറിയിപ്പുകളെല്ലാം ഇറാന്‍ അവഗണിച്ചു. ഇനിയും സൈനിക നടപടി തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാന്‍ നാവിക സേനയുടെ 10 കപ്പലുകളാണ് തകര്‍ത്തതെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ നിര്‍ണായക പ്രതികരണവുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും രംഗത്തെത്തി. യുദ്ധം എത്ര കാലം തുടരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിക്കുമെന്ന് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. യുദ്ധം എത്ര കാലം തുടരുമെന്ന് വ്യക്തമാക്കാന്‍ പീറ്റ് ഹെഗ്‌സെത്ത് തയ്യാറായില്ല. ആക്രമണത്തിന്റെ സമയക്രമവും വ്യാപ്തിയും കുറഞ്ഞും കൂടിയും കൊണ്ടേയിരിക്കും. അവ ഏത് തരത്തിലാകുമെന്ന് പറയാനാകില്ലെന്നും ഹെഗ്സെത്ത് വ്യക്തമാക്കി. പ്രസിഡന്റ് ആണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുക. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ യുഎസ് പോര്‍ വിമാനങ്ങള്‍ മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
