അബുദാബിയിലെ മുസഫയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു
അബുദാബി: അബുദാബിയിലെ മുസഫയില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍. എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ആക്രമണത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയെന്ന് അബുദാബി അധികൃതര്‍ അറിയിച്ചു. മലയാളികള്‍ തിങ്ങി താമസിക്കുന്ന ഇടമാണ് മുസഫ. അതേസമയം, ഇറാന്റെ യുദ്ദ വിമാനങ്ങള്‍ വീഴ്ത്തിയെന്ന് ഖത്തര്‍ അറിയിച്ചു. രണ്ട് സു -24 വിമാനങ്ങളാണ് വെടി വെച്ചിട്ടത്.