ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകൻ അബ്ദുൽ സത്താർ ആലുവ തായിഫിൽ മരണപ്പെട്ടു

Update: 2020-11-14 06:12 GMT

റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകൻ ആലുവ സ്വദ്ദേശി കരിമ്പേപടിക്കൽ അബ്ദുൽ സത്താർ (42) തായിഫിൽ വച്ച് മരണപ്പെട്ടു. ഉമറലി ബൽശറഫ് കമ്പനിയിൽ 18 വർഷമായി ട്രൈയിലർ ഡ്രൈവർ ജീവനക്കാരനായിരുന്നു. കമ്പനിയുടെ തായിഫ് ബ്രാഞ്ചിനരികെ ട്രൈയിലറിൽ വിശ്രമിക്കുകയായിരുന്ന അബ്ദുൽ സത്താർ പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് വാഹനത്തിൽ നിന്നും വീഴുകയും തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗം ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.   

അബൂബക്കർ പല്ലേരിക്കണ്ടം ( പിതാവ് ), നഫീസ അബു (മാതാവ് )

ഭാര്യ: ഷിംന സത്താർ.

മക്കൾ: ഇമ്രാൻ (8), ഇർഫാൻ(8) , ഇഹ്സാൻ(6).

മയ്യിത്തിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തായിഫിൽ നിന്നും ഫോറം പ്രവർത്തകരായ സാദിഖ് കായംകുളം,

ഹബീബ് തിരുവനന്തപുരം, റിയാദിൽ നിന്നും അഷറഫ് വേങ്ങൂർ, മുഹിനുദ്ദീൻ മലപ്പുറം, മുനീബ് പാഴൂർ, ജിദ്ദയിൽ നിന്ന് മുഹമ്മദ് അലി എന്നിവർ രംഗത്തുണ്ട്.

Similar News