ദേശീയ വനിത സ്റ്റാര്‍ട്ട് അപ്പ് ഉച്ചകോടി ഹാക്കത്തോണ്‍: ഈവ്‌ലിന്‍ ഡ്യൂരോം വിജയി

Update: 2020-11-10 13:48 GMT

മാള(തൃശൂർ): കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജിന് വീണ്ടും അംഗീകാരം. ദേശീയ വനിത സ്റ്റാര്‍ട്ട് അപ്പ് ഉച്ചകോടിയോട് അനുബന്ധിച്ച് നടത്തിയ വൈ ഹാക്ക് ഹാക്കത്തോണില്‍ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഈവ്‌ലിന്‍ ഡ്യൂരോം വിജയിയായി. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസും ചേര്‍ന്നാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. നിര്‍മ്മിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള ഹൈലേറ്റ് എക്‌സ്ട്രാക്ടര്‍ എന്ന സാങ്കേതിക വിദ്യയാണ് ഈവ്‌ലിന്‍ വികസിപ്പിച്ചത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫുട്‌ബോള്‍ പോലുള്ള കളികളുടെ വീഡിയൊ അടിസ്ഥാനമാക്കി കളിക്കാരുടെ ചലനങ്ങളും ഭാവ വ്യത്യാസങ്ങളും അപഗ്രഥിച്ച് കളിക്കാരുടെ പ്രകടനം വിലയിരുത്താനാകും. അവാര്‍ഡിന് പുറമെ ടി സി എസ്സിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ക്ഷണവും ഈവ്‌ലിന്‍ ഡ്യൂരോമിന് ലഭിച്ചിട്ടുണ്ട്. ആലുവ സ്വദേശി മില്‍ട്ടന്‍ ഡ്യൂരോമിന്റേയും ഐലിന്‍ മെന്‍ഡസിന്റേയും മകളാണ് ഈവ്‌ലിന്‍. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ കോവിഡ് 19 മായും മറ്റും ബന്ധപ്പെട്ട് നിരവധി പ്രൊജക്റ്റുകൾ ഇതിനോടകം നിർമ്മിച്ച് കോളജിനെ ഉന്നതങ്ങളിലേക്കുയർത്തിയിട്ടുണ്ട്.

Similar News