എൽഡിഎഫ് കൺവീനറുടേത് അധികാര ദുർവിനിയോഗം: പി കെ കുഞ്ഞാലിക്കുട്ടി

Update: 2020-11-10 09:51 GMT

കോഴിക്കോട്: യുഡിഎഫ് എം.എൽ.എമാർ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എൽ.ഡി.എഫ് കൺവീനർ പ്രഖ്യാപിക്കുന്നത് അധികാര ദുർവിനിയോഗത്തിന്‍റെ മികച്ച ഉദാഹരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിസാരകേസുകൾ ഗുരുതരമായി ചിത്രീകരിക്കുന്നു.

കമറുദ്ദീന്‍റെ കേസിലും ഇത് തന്നെയാണ് സ്ഥിതി. എം.എൽ.എ മാർക്കെതിരെ കേസെടുക്കുന്നത് യു.ഡി.എഫിന് മുതൽക്കൂട്ടാവുകയേ ഉള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Similar News