തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാതല നോഡൽ ഓഫീസർമാരെ നിയമിച്ചു

Update: 2020-11-09 14:17 GMT

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതല നോഡൽ ഓഫീസർമാരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ നിയമിച്ചു. തെരഞ്ഞെടുപ്പ് ചുമതല, നോഡൽ ഓഫീസർമാർ എന്ന ക്രമത്തിൽ ചുവടെ: 1. ഇ ഡ്രോപ് മാനേജ്‌മെൻറ് (തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയമിക്കലും വിന്യസിക്കലും)-റെജി പി. ജോസഫ്, എ.ഡി.എം, തൃശൂർ, 2. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കൽ-സോളി ആൻറണി, സ്‌പെഷൽ ഡെപ്യൂട്ടി കളക്ടർ, എൽ.എ എൻ.എച്ച്.ഡി.പി, തൃശൂർ, 3. ചെലവ് നിരീക്ഷണം-അനിൽകുമാർ പി.ജി, ഫിനാൻസ് ഓഫീസർ, കളക്ടറേറ്റ്, 4. ഇ.വി.എം മാനേജ്‌മെൻറ്- അയൂബ്ഖാൻ ബി, സീനിയർ സൂപ്രണ്ട്, കളക്ടറേറ്റ്, 5. മെറ്റീരിയൽ മാനേജ്‌മെൻറ്-അബ്ദുൽ ലത്തീഫ് എ.വി, ഡി.ഡി പഞ്ചായത്ത് തൃശൂർ, 6. ട്രെയ്‌നിംഗ് മാനേജ്‌മെൻറ്-കെ. കൃഷ്ണകുമാർ, സീനിയർ സൂപ്രണ്ട്, ആർ.ഡി.ഒ തൃശൂർ, 7. ട്രാൻസ്‌പോർട്ടേഷൻ ആൻഡ് വെഹിക്കിൾ മാനേജ്‌മെൻറ്-ബിജു ജെയിംസ്, ആർ.ടി.ഒ, തൃശൂർ, 8. മീഡിയ കമ്യൂണിക്കേഷൻ-എ.എ. നിജാസ് ജ്യുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തൃശൂർ, 9. നിരീക്ഷകരുടെ ലെയ്‌സൺ ഓഫീസർ, സി. സന്തോഷ്, ഡെപ്യൂട്ടി തഹസിൽദാർ, ബിൽഡിംഗ് ടാക്‌സ്, കുന്നംകുളം, 10. പോസ്റ്റൽ ബാലറ്റ്, ബാലറ്റ് പേപ്പർ അച്ചടി-ടി.ജി. ബിന്ദു, സീനിയർ സൂപ്രണ്ട്, എൽ.എ എൻ.എച്ച്.ഡി.പി, തൃശൂർ.

Similar News