പിന്നോക്ക സംവരണ സമുദായ സംഘടനകളുടെ പ്രക്ഷോഭം ജില്ലകളിലേക്ക് വ്യാപിക്കുന്നു
തിരുവനന്തപുരം: സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിൽ 60 പിന്നോക്ക സംവരണ സമുദായ സംഘടനകളുടെ പ്രതിഷേധം ജില്ലകളിലേക്ക് വ്യാപിക്കുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സംവരണ സമുദായ മുന്നണിയുടെ പ്രതിഷേധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു. നവംബർ ഒമ്പതിന് രാവിലെ 10 മണി മുതൽ സംവരണ സമുദായ മുന്നണിയും അംഗ സംഘടനകളും സ്വന്തം ബാനറിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലും മറ്റ് ജില്ലാ കളക്ട്രേറ്റുകൾക്കു മുൻപിലും സമരം നടത്താൻ തീരുമാനിച്ചു.
ആവശ്യങ്ങൾ
1. മുന്നോക്ക സംവരണം സംബന്ധിച്ച 103-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുളള കേസ് ബഹു. സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് ഇരിക്കുന്നതിനാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള 10 % സംവരണം നിർത്തി വെയ്ക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു.
2. മുന്നോക്ക സംവരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച 3.1.2020ലേയും 11.8.20 20ലേയും 12.10.2020ലേയും ഉത്തരവുകളും 23.10.2020ലെ KSSR റൂൾസ് ഭേദഗതിയും റദ്ദു ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.
3.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ദേവസ്വം ബോർഡ് അടക്കമുള്ള സ്ഥാപനങ്ങളിലെ നിയമനത്തിനും പട്ടികജാതി - പട്ടിക വർഗ്ഗ - പിന്നോക്ക വിഭാഗങ്ങൾക്ക് നിലവിലുളള 50 % സംവരണം പൂർണ്ണമായും ലഭിയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവിശ്യപ്പെടുന്നു.
4. ജനസംഖ്യയും സാമൂഹ്യ പിന്നോക്കാവസ്ഥയും പരിഗണിച്ച് സംവരണം പുനർനിർണ്ണയം ചെയ്യുന്നതിന് സംവരണ കമ്മീഷനെ നിയമിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.
നവംബർ 9-ാം തീയതിയിലെ സെക്രട്ടറിയേറ്റ് - കളക്ട്രേറ്റ് ധർണ്ണയിൽ അംഗ സംഘടനകളുടെ പേരെഴുതിയ ബാനറിനു പിന്നിൽ 5 നേതാക്കൾ വീതം ആവശ്യങ്ങൾ അടങ്ങിയ പ്ലെക്കാർഡുമേന്തി അണിനിരക്കുന്നതാണ്. അതോടൊപ്പം തന്നെ സംവരണ സമുദായ മുന്നണിയുടെ ബാനറിനു പിന്നിൽ 5 നേതാക്കളും അണിനിരക്കുന്നതാണ്.
സംവരണ പ്രശ്നത്തിൽ ജാതിയുടേയും മതത്തിന്റേയും പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ഭരണാധികാരികൾ പരിശ്രമിക്കുന്ന സാഹചര്യത്തിൽ സംവരണ സമുദായ മുന്നണി ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാൻ ഒറ്റക്കെട്ടായി നീങ്ങാനും തീരുമാനിച്ചു.
യോഗത്തിൽ കുട്ടി അഹമ്മദ് കുട്ടി [രക്ഷാധികാരി ] എസ് കുട്ടപ്പൻ ചെട്ടിയാർ, N.K അലി, ഷാജി ജോർജ്ജ്, V. V കരുണാകരൻ, P. K അശോകൻ ,ജഗതി രാജൻ, അഡ്വ. ഷെറി തോമസ്സ്, അഡ്വ. പയ്യന്നൂർ ഷാജി , T.G ഗോപാലകൃഷ്ണൻ നായർ , അഡ്വ P.R സുരേഷ്, ബി.സുബാഷ് ബോസ് എന്നിവർ പങ്കെടുത്തു.
പങ്കെടുക്കുന്ന സംഘടനകൾ
1. സംവരണ സമുദായ മുന്നണി
2.എം ബി സി എഫ്
3.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
4.അഖില കേരള ധീവരസഭ
5.KRLCC
6.കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ
7.കത്തോലിക്ക സർവീസ് സൊസൈറ്റി
8.ദലിത് കത്തോലിക്ക മഹാജന സഭ
8. MECA
10. KNM
11. MES
12. കേരള മുസ്ലിം ജമാഅത്ത് കൌൺസിൽ
13. മുസ്ലിം ജമാഅത്ത് കോഡിനേഷൻ
14. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
15.ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ
16.വെൽഫെയർ പാർട്ടി
17.കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ
18.മുസ്ലിം സർവീസ് സൊസൈറ്റി
19.കേരള മൺപാത്ര നിർമ്മാണ സമുദായ സഭ
20.കേരള വണിക വൈശ്യ സംഘം
21.കേരള വെളുത്തേടത്ത് നായർ സമാജം
22.കേരള പത്മശാലിയ സംഘം
23.ഈഴവാത്തി കാവുതിയ്യ കുടുംബ സഭ
24.വാണിയ സമുദായ സമിതി
25.അഖിലകേരള എഴുത്തച്ഛൻ സമാജം
26.വടുക സമുദായ സാംസ്കാരിക സമിതി
27.ശ്രീരാമവിലാസം ചവളർ സൊസൈറ്റി
28. കേരള പുലയർ മഹാസഭ
29.ചേരമർ സാംബവർ ഡെവലപ്മെന്റ് സൊസൈറ്റി
30.തണ്ടാർ മഹാജന സഭ
31.മല അരയ മഹാസഭ
32.ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം
33.കേരള ദളിത് ഫെഡറേഷൻ (ഡി)
34.നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ്
35.അഖില കേരള പണ്ഡിതർ മഹാജന സഭ
36.അഖില കേരള വിൽക്കുറുപ്പ് മഹാസഭ
37.കേരള ഗണക കണിശ സഭ
38.കേരള ഗണക മഹാസഭ
39.കേരള കണിശ മഹാസഭ, കാസർഗോഡ്
40.അഖില കേരള യാദവ സഭ
41.കേരള യാദവ സഭ
42.കേരള ചെട്ടി മഹാസഭ
43.ഓൾ കേരള റെഡ്ഢ്യർ ഫെഡറേഷൻ
44.കേരള സ്റ്റേറ്റ് തേവർ സംഘം
45. കേരള യോഗി സർവീസ് സൊസൈറ്റി
46.വിശ്വകർമ്മ സർവീസ് സൊസൈറ്റി
47.പ്രവാസി വിശ്വകർമ്മ ഐക്യവേദി
48.നാഷണൽ വിശ്വകർമ ഫൗണ്ടേഷൻ
49.ശ്രീനാരായണ സേവാ സംഘം
50.ശ്രീനാരായണ ധർമ്മ വേദി
51.ഈഴവ മഹാജനസഭ
52.എസ്എൻഡിപി യോഗം സംരക്ഷണ സമിതി
53.റാവുത്തർ ഫെഡറേഷൻ
54. കേരള നാടാർ മഹാജന സഭ
55.നാടാർ മഹാജന സംഘം
56.നാടാർ ഐക്യവേദി
57.വയനാട് ചെട്ടി സർവീസ് സൊസൈറ്റി
58.ഇടനാടൻ ചെട്ടി സമുദായ സഭ
59.അഖില കേരള നായിഡു സമുദായ സഭ
60.എം ബി സി വൈ എഫ്.

