തെരുവ് ഗായകന്‍ ബാബു ഭായിയ്ക്കും കുടുംബത്തിനും നേരെ ആള്‍ക്കൂട്ട ആക്രമണം

Update: 2020-11-08 01:18 GMT

കോഴിക്കോട്: തെരുവ് ഗായകന്‍ ബാബു ഭായിയ്ക്കും കുടുംബത്തിനും നേരെ ആള്‍ക്കൂട്ട ആക്രമണം. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു മദ്യപിച്ചെത്തിയ ഒരു സംഘമാളുകള്‍ ബാബു ഭായിയേയും കുടുംബത്തേയും മര്‍ദ്ദിച്ചത്. രോഗിയായ അദ്ദേഹത്തെ പാട്ട് പാടാൻ നിർബന്ധിച്ചാണ് മർദിച്ചതെന്ന് മകൻ പറയുന്നു. അദ്ദേത്തെയും കുടുംബത്തെയും 15 പേരടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചതായും മകൻ പറഞ്ഞു. മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ബാബു ഭായിയുടെ ഭാര്യക്കും മകനും പരിക്കുണ്ട്.

ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. 

Similar News