കോഴിക്കോട്: ബാലുശ്ശേരിയിൽ പീഡനത്തിനിരയായ ആറു വയസ്സുകാരിയെ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങൾ ആയ കെ. നസീർ, ബി. ബബിത എന്നിവർ സന്ദർശിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന കുട്ടിയെ ഇന്ന് രാവിലെ 11-ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആയിരിക്കും സന്ദർശിക്കുക.
സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ഉത്തരവാദപ്പെട്ടവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.