പഴയങ്ങാടി പള്ളിക്കര സ്വദേശിയായ യുവാവ് പാമ്പ് കടിയേറ്റ്‌ മരിച്ചു

Update: 2020-11-03 07:45 GMT

കണ്ണൂർ: പാമ്പ് കടിയേറ്റ്‌ യുവാവ് മരിച്ചു. പഴയങ്ങാടി പള്ളിക്കര തെക്ക് താമസിക്കുന്ന ആറോടിയിൽ സൽമാനുൽ ഫാരിസ് (20) ആണ് പാമ്പ് കടിയേറ്റു മരിച്ചത്‌. കഴിഞ്ഞ ദിവസം ഉച്ചയോടെ ജോലിസ്ഥലത്തു വെച്ചാണ് ഫാരിസിന് പാമ്പ് കടിയേൽക്കുന്നത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ഹമീദ് – ആറോടിയിൽ കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഫരീദ, ഫബീന, ഹമീദ, മുബീന, ശഹർബാന ഖബറടക്കം ഇന്ന് വൈകിട്ട് പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Similar News