കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2020-11-03 05:09 GMT

ന്യൂഡൽഹി: ഷെഡ്യൂൾ ചെയ്യാത്ത കാർഗോ വിമാനങ്ങൾക്കു മാത്രമാണ് വിദേശ രാജ്യങ്ങളിലേക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന വിശദീകരണവുമായി കേന്ദ്രം. ജീവകാരുണ്യ ഉൽപന്നങ്ങളുമായി പോകുന്ന കാർഗോ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചാരണം ശരിയല്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

അടിയന്തര, ജീവകാരുണ്യ ആവശ്യത്തിനുള്ള ചരക്കു വിമാനങ്ങൾക്കും ഷെഡ്യൂൾഡ് കാർഗോ വിമാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. മരുന്ന്, മെഡിക്കൽ, സുരക്ഷാ ഉപകരണങ്ങൾ, ദുരിതാശ്വാസ വസ്തുക്കൾ എന്നിവ രാജ്യത്ത് എത്തിക്കുന്നതിനോ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനോ വിലക്കില്ല. മന്ത്രാലയത്തിന്‍റെ പുതിയ പുതിയ നിയമപ്രകാരം ഷെഡ്യൂൾ ചെയ്യാത്ത വിദേശ ചാർട്ടേഡ് കാർഗോ വിമാനങ്ങൾക്കു മാത്രമാണ് നിയന്ത്രണം. ഇത്തരം ചരക്കു വിമാനങ്ങൾ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ ഇറങ്ങാൻ അനുമതിയില്ലെന്നും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വിശദീകരിച്ചു.

Similar News