സിനിമാ നിർമാതാവ് ജോസഫ് ജെ കക്കാട്ടിൽ നിര്യാതനായി

Update: 2020-10-30 09:44 GMT

കോട്ടയം: മലയാളത്തിലെ പ്രമുഖ സിനിമാ നിർമ്മാതാവായിരുന്ന ജോസഫ് ജെ കക്കാട്ടിൽ നിര്യാതനായി. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ നിർമാതാവായിരുന്നു ജോസഫ് ജെ. കക്കാട്ടിൽ . ചെറുപുഷ്പം ഫിലിംസിന്റെ ഉടമയായിരുന്നു. ചെറുപുഷ്പം കൊച്ചേട്ടന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. 86 വയസ്സായിരുന്നു.

വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മലയാളത്തിലെ താരങ്ങളെ ഒക്കെ നായകന്മാരാക്കി ജോസഫ് ജെ. കക്കാട്ടിൽ സിനികൾ നിർമ്മിച്ചിട്ടുണ്ട്. പ്രേംനസീർ, കമൽഹാസൻ, മധു, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ,സുരേഷ് ഗോപി,ജയറാം, ശ്രീനിവാസൻ തുടങ്ങിയവരെയെല്ലാം നായകന്മാരാക്കി ചെറുപുഷ്പം സിനിമകൾ നിർമിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാന നിർമാതാക്കളായ സൂപ്പർഗുഡു‌മായി ചേർന്ന് ചെറുപുഷ്പം ഫിലിംസ് ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

മുപ്പത് വർഷത്തിലേറെ മലയാള സിനിമാ നിർമ്മാണ രംഗത്ത് സജീമായിരുന്നു അദ്ദേഹം. എഴുപതുകളിലെ സിനിമയായ 'അനാവരണം' മുതൽ മുതൽ 'നാടൻ പെണ്ണും നാട്ടുപ്രമാണിയും' വരെ ഒട്ടേറെ ചലച്ചിത്രങ്ങൾ നിർമ്മിച്ചു. നിരവധി ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ സംവിധാന മികവിൽ ഒരുങ്ങിയവയാണ്. തുടര്‍ന്ന് നിദ്ര , വീട് , മൗനനൊമ്പരം ,ഇതിലെ ഇനിയും വരൂ , അനുരാഗി , പാവം പാവം രാജകുമാരന്‍ എന്നീ ചിത്രങ്ങളുടെ നിർമാതാവ് ഇദ്ദേഹമായിരുന്നു.

Similar News