ദോഹ: കനത്ത മഴ നാശം വിതച്ച സുഡാനിലെ ഗ്രാമങ്ങളിൽ ഖത്തർ ചാരിറ്റിയുടെ സഹായം എത്തി. 5,824 ആളുകള്‍ക്ക് അടിയന്തര സഹായമെത്തിച്ചതായി ഖത്തര്‍ ചാരിറ്റി അധികൃതര്‍ അറിയിച്ചു. സുഡാനിലെ ഖത്തര്‍ ചാരിറ്റി ഓഫീസ് വഴിയാണ് സഹായമെത്തിച്ചത്. രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍ നിരവധി ദിവസങ്ങളായി പലരും കുടുങ്ങികിടക്കുകയായിരുന്നുവെന്നും അവര്‍ക്കായി ഭക്ഷണ സാധനങ്ങള്‍, ഫസ്റ്റ് എയ്ഡ്, മരുന്നുകള്‍ എന്നിവയാണ് ഖത്തര്‍ ചാരിറ്റി വാളണ്ടീയര്‍മാര്‍ എത്തിച്ചത്. സുഡാനില്‍ വെള്ളപൊക്കമുണ്ടായപ്പോഴും ഖത്തര്‍ സഹായമെത്തിച്ചത് ഖത്തര്‍ ചാരിറ്റി സുഡാന്‍ ഓഫീസ് മേധാവി മുഹമ്മദ് യൂസുഫ് ഓര്‍മിപ്പിച്ചു. സുഡാന്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയാണ് ഇക്കാര്യത്തില്‍ തങ്ങള്‍ക്കുണ്ടായതെന്നും അല്‍ യൂസുഫ് ട്വിറ്ററില്‍ കുറിച്ചു.