തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്കുള്ള ഫെലൂദ ടെസ്റ്റ് ഇനി കേരളത്തിലും. 500 രൂപ ചെലവുവരുന്ന ടെസ്റ്റിന്റെ ഫലം ഒരു മണിക്കൂറിനകം അറിയാനാകും. ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന RTPC ക്ക് പകരമായി ഫെലൂദ ടെസ്റ്റ് ഉപയോഗിക്കാം. ഫെലൂദ കിറ്റ് വാങ്ങാൻ കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി.