പരപ്പനങ്ങാടി: പരപ്പനങ്ങാടി കൃഷിഭവനിലെ കൃഷി ഓഫീസറും പരപ്പനങ്ങാടി നഗരസഭയിലെ 35 മുതൽ 45 വരെ ഡിവിഷനുകളിലെ സെക്ടറൽ മജിസ്‌ട്രേറ്റുമായ സുമയ്യയോട് അസഭ്യം പറഞ്ഞ രണ്ട് പേർ അറസ്റ്റിൽ.
21ന് വൈകിട്ട് 4 മണിയോടുകൂടി പരപ്പനങ്ങാടി പുത്തൻ കടപ്പുറത്ത് മാസ്ക് ധരിക്കാതെ കൂട്ടം കൂടിയിരുന്നവരോട് പേരും വിലാസവും ചോദിച്ചതിന് അസഭ്യം പറയുകയായിരുന്നു. അസഭ്യം പറഞ്ഞ് തട്ടിക്കയറിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സുമയ്യയുടെ പരാതിപ്രകാരം പരപ്പനങ്ങാടി പോലീസ് നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലേക്ക് പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശികളായ കബീർ (38), കോയമോൻ (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.