തൃശൂര്‍: ജില്ലയുടെ പുതിയ കളക്ടറായി ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റു. നിലവിലെ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോട്ടേക്ക് സ്ഥലംമാറി പോയതോടെയാണ് ശിഖ സുരേന്ദ്രന്‍ കളക്ടറായി എത്തിയത്. ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് കളക്ടറായി ചുമതലയേല്‍ക്കുന്നത്. തിങ്കളാഴ്ച രാവിലെ കളക്ടറേറ്റിലെത്തിയ ശിഖ സുരേന്ദ്രനെ എഡിഎം ആര്‍ മനോജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. രാവിലെ ഒന്‍പതരയോടെതന്നെ പുതിയ കളക്ടറെ വരവേല്‍ക്കാനായി അര്‍ജുന്‍ പാണ്ഡ്യന്‍ ചേംബറിലെത്തി. പരസ്പരം കൈകൊടുത്തും ആശംസകളറിയിച്ചുമായിരുന്നു ഇരു കളക്ടര്‍മാരുടെയും ഉപചാരം.
അര്‍ജുന്‍ പാണ്ഡ്യനും കൃഷ്ണതേജയ്ക്കും മുന്‍പ് കളക്ടറായിരുന്ന ഹരിത വി കുമാറിനുശേഷം കളക്ടറായി വീണ്ടും ഒരു വനിത. ശിഖാ സുരേന്ദ്രന്റെ ഭര്‍ത്താവ് അനൂപ് അച്യുതന്‍ തിരുവനന്തപുരത്ത് റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥനാണ്. അമ്മ സിലോ, മകള്‍ സാന്‍വി ശങ്കരി, സഹോദരി നിവ സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ശിഖ സുരേന്ദ്രന്‍ ചുമതലയേല്‍ക്കാന്‍ എത്തിത്.