കൊവിഡ് പ്രതിരോധ ലംഘനം; പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വിവരം നല്‍കാം

Update: 2020-10-22 06:45 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി അധികൃതരെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ അതത് പോലിസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കും.

https://covid19jagratha.kerala.nic.in ലിങ്കില്‍ സിറ്റിസണ്‍ മെനുവില്‍ റിപ്പോര്‍ട്ട് ഒഫന്‍സ് എന്ന സബ് മെനു തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കാം. നിയമലംഘനത്തിന്‍റെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനും കഴിയും.

https://chat.whatsapp.com/COLBCdld6Vv3XIPwwQQ0ud

Similar News