പീച്ചി ഡാം ബൊട്ടാണിക്കൽ ഗാർഡൻ സൗന്ദര്യവൽക്കരണം ഉദ്ഘാടനം ഇന്ന്

Update: 2020-10-22 04:33 GMT

തൃശൂർ: പീച്ചി ഡാം ബോട്ടാണിക്കൽ ഗാർഡൻ സൗന്ദര്യ വൽക്കരണത്തിന്റെ

ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിൽ നിർവഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ടി എൻ പ്രതാപൻ എം പി, ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ തുടങ്ങിയവർ മുഖ്യാതിഥികളാകും. ടൂറിസം ഡയറക്ടർ ബാലകിരൺ റിപ്പോർട്ട് അവതരിപ്പിക്കും. 4.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് മുഖേന നവീകരണ, നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്.

ചടങ്ങിൽ ജില്ലാ കലക്ടർ എസ് ഷാനവാസ് സ്വാഗതവും

ഡി ടി പി സി സെക്രട്ടറി ഡോ കവിത എ നന്ദിയും പറയും.

Similar News