പ്രവാസികള്‍ക്കായി എം എസ് എസ് സ്ഥാപനങ്ങള്‍ വിട്ടുനല്‍കും

Update: 2020-04-13 09:33 GMT

പൊന്നാനി: ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീനില്‍ കഴിയാന്‍ പൊന്നാനിയിലെ എം എസ് എസ് സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കും. പൊന്നാനി ജിം റോഡിലെ ഹോപ്പ് സ്‌പെഷ്യല്‍ സ്‌ക്കൂളും അനുബന്ധ കെട്ടിടങ്ങളുമാണ് വിട്ടുനല്‍കുക.

എം എസ് എസ് മെഡിക്കല്‍ എയിഡ് സെന്റര്‍ വഴി നിര്‍ദ്ധന രോഗികള്‍ക്ക് വിതരണം ചെയ്യുന്ന മരുന്ന് വാങ്ങാനെത്തുന്നവര്‍ക്ക് യാത്രക്ക് തടസ്സമുണ്ടെങ്കില്‍ ലോക്ക്ഡൗണ്‍ കാലത്ത് മരുന്ന് വീട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന് 9847485464 നമ്പറില്‍ വിളിക്കാവുന്നതാണ്.

ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊന്നാനി യൂണിറ്റ് പ്രസിഡന്റ് ഡോ.ഹസന്‍ ബാബു, സെക്രട്ടറി വി എം ബഷീര്‍, സി വി അബൂസാലിഹ്, പി വി ഹംസ, കെ വി അമാനുള്ള എന്നിവര്‍ സംസാരിച്ചു. 

Similar News