തെഹ്‌റാന്‍: ഇറാനുമായുള്ള യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോള്‍ മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈന്യത്തെയും യുദ്ധക്കപ്പലുകളെയും വിന്യസിച്ച് അമേരിക്ക. യുഎസ്എസ് ബോക്സര്‍ (USS Boxer) ഉള്‍പ്പെടെ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകളും 2,500 മറീനുകളുമാണ് സാന്‍ ഡീഗോയില്‍ നിന്ന് പുറപ്പെട്ടത്. യുഎസ്-ഇസ്രായേല്‍ സഖ്യത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിടുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി.