മാതൃകയായി പരപ്പനങ്ങാടി പോലിസ്

Update: 2020-04-12 11:44 GMT

പരപ്പനങ്ങാടി: ഏത് ആപത്ഘട്ടത്തിലും വിശ്രമമില്ലാതെ സമൂഹത്തിനായി പോരാടുന്നവരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് പരപ്പനങ്ങാടി പോലിസ്. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം കഴിഞ്ഞ നാല് ദിവസമായി സമൂഹത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന ഇരുനൂറ്റി അന്‍പതോളം കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുകള്‍ എത്തിച്ച് നല്‍കിയത് ഇവിടത്തെ പോലിസുകാരാണ്.

പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും തിരഞ്ഞെടുത്ത നിര്‍ധനരായവര്‍ക്ക് ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ അവശ്യ ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുകയായിരുന്നു. 

Similar News