ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു അമേരിക്കയോട് പല തവണ ആവശ്യപ്പെട്ടിരുന്നെന്ന് റിപോര്‍ട്ട്
വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാനെ ആക്രമിക്കാന്‍ അമേരിക്കയോട് പലതവണ ആഹ്വാനം ചെയ്തിരുന്നുവെന്ന് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. എന്നാല്‍ ബരാക് ഒബാമ, ജോ ബൈഡന്‍, ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് എന്നിവരെല്ലാം ഈ ആവശ്യം നിരസിക്കുകയായിരുന്നു.
അത്തരമൊരു നടപടിക്ക് സമ്മതിച്ച ഒരേയൊരു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാത്രമാണെന്ന് കെറി പറഞ്ഞു.