നിയമസഭാ തിരഞ്ഞെടുപ്പ്: വി എം ഫൈസലിനായി പദയാത്ര സംഘടിപ്പിച്ചു

കളമശേരി മണ്ഡലം എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസലിനായി എസ്ഡിപി ഐ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഏഴ്,എട്ട് വാര്‍ഡുകള്‍ സംയുക്തമായി പദയാത്ര സംഘടിപ്പിച്ചു. കുഞ്ഞുണ്ണിക്കര പറമ്പത്ത് കടവില്‍ നിന്നും ആരംഭിച്ച പദയാത്ര എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി മൊയ്തീന്‍ കുഞ്ഞ് ഉദ്ഘാടനം ചെയ്തു

Update: 2021-03-28 16:36 GMT

കൊച്ചു: നിയമസഭാ തിരഞ്ഞെടുപ്പില്‍ കളമശേരി നിയോജകമണ്ഡലത്തില്‍ മല്‍സരിക്കന്ന എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എസ്ഡിപി ഐ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഏഴ്,എട്ട് വാര്‍ഡുകള്‍ സംയുക്തമായി പദയാത്ര സംഘടിപ്പിച്ചു. കുഞ്ഞുണ്ണിക്കര പറമ്പത്ത് കടവില്‍ നിന്നും ആരംഭിച്ച പദയാത്ര എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി മൊയ്തീന്‍ കുഞ്ഞ് ഉദ്ഘാടനം ചെയ്തു.

ഏഴാം വാര്‍ഡ് മെമ്പര്‍ റമീന ജബ്ബാര്‍, എട്ടാം വാര്‍ഡ് മെമ്പര്‍ സിയാദ് പറമ്പത്തോടത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ കുഞ്ഞുണ്ണിക്കര ഉളിയന്നൂര്‍ ഭാഗങ്ങള്‍ സഞ്ചരിച്ച് പദയാത്ര ഉളിയന്നൂര്‍ റേഷന്‍ കടക്ക് സമീപം സമാപിച്ചു.സ്ഥാനാര്‍ഥി വി എം ഫൈസല്‍ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് പദയാത്രയില്‍ പങ്കെടുത്തത്.

Tags: