Top

You Searched For "v m faizal "

പുതുതലമുറയുടെ ആവേശം ഏറ്റു വാങ്ങി ഫൈസലിന്റെ പ്രയാണം

20 April 2019 1:58 AM GMT
കേരളത്തെ ആകെ തകര്‍ത്ത പ്രളയകാലത്ത് ദുരിത ബാധിതരെ സഹായിക്കാന്‍ മുന്‍ പന്തിയില്‍ നിന്ന ഫൈസലിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയാണ് മണ്ഡലത്തിലെ പുതുതലമുറ വോട്ടര്‍ മാര്‍ സ്വീകരിച്ചത് .പറവൂര്‍ പള്ളിത്താഴത്തു നിന്നും സ്ഥാനാര്‍ഥിയെ സ്വീകരിച്ചുകൊണ്ട് നൂറു കണക്കിന് പുതു വോട്ടര്‍മാരും യുവാക്കളും വിദ്യാര്‍ത്ഥിനികളും അണി നിരന്ന പ്രകടനം പറവൂര്‍ നഗരിയെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാക്കി

നിലനില്‍പ്പിനായി സമരം ചെയ്യുന്ന വൈപ്പിന്‍ ജനതയുടെ ആവേശം ഏറ്റുവാങ്ങി വി എം ഫൈസല്‍

16 April 2019 6:11 AM GMT
തീര പ്രദേശമായ വൈപ്പിന്റെ മുക്കിലും മുലയിലും വന്‍ സ്വീകരണമാണ് വി എം ഫൈസലിന് ലഭിച്ചത്. യഥാര്‍ഥ ബദലിന് എസ്ഡിപി ഐക്ക് വോട്ടുചെയ്യുകയെന്ന മുദ്രാവാക്യം ഉയര്‍ത്തി മല്‍സരിക്കുന്ന വി എം ഫൈസലിന് പുതുവൈപ്പിലെ എല്‍ജിപിജി ടെര്‍മിനലിനെതിരെ സമര രംഗത്തുള്ള പ്രദേശവാസികള്‍ക്കിടയില്‍ വന്‍ പിന്തുണയാണ് ലഭിച്ചത്.കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഫൈസലിന് ആവേശകരമായ സ്വീകരണം നല്‍കി

കുന്നുകരയുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങി വി എം ഫൈസല്‍

14 April 2019 4:42 AM GMT
രാവിലെ 8.30 യോടെ ആരംഭിച്ച റോഡ് ഷോ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. കരുമാല്ലൂര്‍ പഞ്ചായത്തിലെ മാഞ്ഞാലി, മാട്ടുപുറം, പുതുക്കാട്, യു സി, ആലങ്ങാട് പഞ്ചായത്ത്, കളമശ്ശേരി നഗരസഭയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ ഫൈസലിന് ആവേശകരമായ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്

ആവേശം വിതറി വി എം ഫൈസലിന്റെ റോഡ് ഷോ

11 April 2019 3:39 AM GMT
ഇന്നലെ രാവിലെ 9 മണിയോടെ പുതിയകാവില്‍ നിന്നുമായിരുന്നു വി എം ഫൈസലിന്റെ റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്. ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി റോഡ് ഷോയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.തൃപ്പൂണിത്തുറ മാര്‍ക്കറ്റ്, സ്റ്റാച്യു ജങ്ഷന്‍, പേട്ട, മരട്, നെട്ടൂര്‍ മാര്‍ക്കറ്റ്,നെട്ടൂര്‍ പള്ളി സ്റ്റോപ്പ്, മാടവന, പനങ്ങാട്, കുമ്പളം, പള്ളുരുത്തിയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പള്ളുരുത്തി വെളിയില്‍ രാത്രിയോടെ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 29ാം റാങ്ക് നേടിയ ശ്രീലക്ഷ്മിക്ക് ഉപഹാരവുമായി വി എം ഫൈസല്‍

8 April 2019 12:15 PM GMT
കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീലക്ഷ്മിക്ക് എല്ലാ ആശംസകളും നേരുന്നതായും ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രീലക്ഷ്മിക്കു കഴിയട്ടെയെന്നും വി എം ഫൈസല്‍ ആശംസിച്ചു

വ്യവസായ മേഖലയുടെ സ്പന്ദനം തൊട്ടറിഞ്ഞ് വി എം ഫൈസല്‍

6 April 2019 12:38 PM GMT
രാവിലെ 7.30 യോടെ സെപ്‌സിന് മുന്‍പില്‍ നിന്നായിരുന്നു ഫൈസലിന്റെ പര്യടനം ആരംഭിച്ചത്. സെപ്‌സിലെ തൊഴിലാളികളെയും ഓട്ടോറിക്ഷ, യൂനിയന്‍ തൊഴിലാളികളെയും നേരില്‍ കണ്ട് ഫൈസല്‍ വോട്ടു തേടി. കച്ചവട സ്ഥാപനങ്ങളിലും എത്തി പിന്തുണ തേടി. പ്രദേശത്തെ വീടുകള്‍ തോറും കയറിയിറങ്ങി സ്ത്രീകളേയും വയോധികരേയും യുവാക്കളേയും നേരില്‍ കണ്ട് കുശലന്വേഷണം നടത്തി വോട്ടഭ്യര്‍ഥിച്ച് അനുഗ്രഹം വാങ്ങിയാണ് സ്ഥാനാര്‍ഥി മടങ്ങിയത്.

എം കെ അര്‍ജുനന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി വി എം ഫൈസല്‍; വിജയാശംസകള്‍ നേര്‍ന്ന് സംഗീത ചക്രവര്‍ത്തി

2 April 2019 10:04 AM GMT
പള്ളുരുത്തി വെളിയില്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന അര്‍ജ്ജുനന്‍ മാസറ്ററോട് അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞ വി എം ഫൈസലിനെ വിജയിച്ചുവരികയെന്ന് അനുഗ്രഹിച്ചാണ് അര്‍ജ്ജുന്‍ മാസറ്റര്‍ മടക്കി അയച്ചത്
Share it