നിപാ: വ്യാജവാര്‍ത്ത നല്‍കിയ ജന്മഭൂമിക്കെതിരേ കേസ്
BY MTP6 Jun 2018 2:16 PM GMT
X
MTP6 Jun 2018 2:16 PM GMT
പേരാമ്പ്ര: നിപാ വൈറസ് ബാധ സംബന്ധിച്ച് തെറ്റിദ്ധാരണജനകവും അടിസ്ഥാന രഹിതവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം പെരുവണ്ണാമൂഴി പോലിസ് കേസെടുത്തു. വാര്‍ത്ത തയ്യാറാക്കിയ ജന്മഭൂമി ദിനപത്രം റിപ്പോര്‍ട്ടര്‍, ചീഫ് എഡിറ്റര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. നിപാ ബാധിച്ച് മരണപ്പെട്ട സാബിത്ത്, സ്വാലിഹ് എന്നിവരുടെ മാതാവും സൂപ്പിയുടെ ഭാര്യയുമായ പന്തിരിക്കര വളച്ചുകെട്ടിയില്‍ മറിയം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് കേസ്.
കഴിഞ്ഞ മെയ് 25 ലെ ജന്മഭൂമി ദിനപത്രത്തില്‍ ഒന്നാം പേജില്‍ 'നിപാ എത്തിയത് മലേസ്യയില്‍ നിന്ന് എന്നും, പരാതിക്കാരിയുടെ മകന്‍ നിപാവൈറസ് മലേസ്യയില്‍ നിന്നും കൊണ്ടുവന്നതാണെന്നുമുള്ള അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തേയും സമൂഹത്തില്‍ അപകീര്‍ത്തിപെടുത്തിയെന്ന് കാണിച്ചാണ് മറിയം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. എസ്പി ഈ പരാതി പെരുവണ്ണാമൂഴി പോലിസിന് കൈമാറുകയും തുടര്‍ന്ന് പെരുവണ്ണാമൂഴി പോലിസ് പരാതി പേരാമ്പ്ര കോടതി മുമ്പാകെ സമര്‍പ്പിക്കുകയും കോടതിയുടെ അനുമതിയോടെ കേസെടുക്കുകയുമായിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT