Parliament News

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കെ സുധാകരന്‍ എംപിയുടെ പ്രമേയം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കെ സുധാകരന്‍ എംപിയുടെ പ്രമേയം
X
ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളം വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ലോക്‌സഭയില്‍ കെ സുധാകരന്‍ എംപി പ്രമേയം അവതരിപ്പിച്ചു. അഞ്ച് പ്രധാന നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത്. വിദേശ വിമാന കമ്പനികള്‍ക്ക് അന്താരാഷ്ട സര്‍വീസുകള്‍ നടത്താനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കണമെന്നായിരുന്നു പ്രധാനനിര്‍ദേശം. കണ്ണൂര്‍ വിമാനത്താവളം ഒരു ഇന്റീരിയല്‍ പോയിന്റ് ആയതിനാല്‍ പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ വിമാനതാവളം മട്ടന്നൂര്‍ നഗരസഭയുടെ പരിധിയില്‍ വരുന്നതിനാലും പ്രവാസികളില്‍ ഏറിയ പേര്‍ ഈ മേഖലയില്‍ താമസിക്കുന്നതിനാലും പോയിന്റ് ഓഫ് കോള്‍ പദവിക്ക് അര്‍ഹമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് നിലനില്‍ക്കുന്നതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കണമെന്നും ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരുള്ളതിനാല്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ഹജ്ജ് എംബാര്‍ക്കിയേഷന്‍ പോയിന്റാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിലേക്ക് തിരിച്ചടക്കേണ്ട എമിഗ്രേഷന്‍, കസ്റ്റംസ്, സെക്യൂരിറ്റി സര്‍വീസുകളുടെ ചെവുകള്‍ പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കുന്നതുവരെ നിര്‍ത്തിവയ്ക്കണം. വിദേശ രാജ്യങ്ങളില്‍ നിന്ന് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ വിമാനത്താവളത്തില്‍ എത്തിക്കുമ്പോള്‍ പരിശോധിച്ച് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഫുള്‍ ടൈം ഹെല്‍ത്ത് ഓഫിസറെ നിയമിക്കണം. പച്ചക്കറികളും, പഴവര്‍ഗങ്ങളുടെയും ഇറക്കുമതി, കയറ്റുമതി ക്ലിയറന്‍സിനു വേണ്ടിയുള്ള പ്ലാന്റ് ക്വാറന്റൈന്‍ ഓഫിസറെ അടിയന്തിരമായി നിയമിക്കണമെന്നും കെ സുധാകരന്‍ എംപി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Kannur airport development: K Sudhakaran MP's resolution demanding central government intervention

Next Story

RELATED STORIES

Share it