- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റയില്‍വെയെ സ്വകാര്യവല്‍ക്കരിക്കരുതെന്ന് ബെന്നി ബഹനാന് എംപി
ലോക്സഭയില്‍ റയില്‍വെ ബജറ്റ്പ്രസംഗത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് എംപി ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ ഇന്ത്യന്റയില്വെയെ സ്വകാര്യവല്കാരിക്കാനുള്ള നടപടികള്‍ ശരിയല്ലെന്നും ഇതില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ബെന്നിബഹനാന് എംപി ആവശ്യപ്പെട്ടു. ലോക്സഭയില്‍ റയില്‍വെ ബജറ്റ്പ്രസംഗത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് എംപി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സാധാരണക്കാരുടെ പ്രധാനയാത്രാമാര്ഗമായ ഇന്ത്യന്റയില്വെ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ നഷ്ടമാകുന്നത് രാജ്യത്തിന്റെ മുഖമുദ്രതന്നെയാണെന്നും എംപി കുറ്റപ്പെടുത്തി. കൂടാതെ ഓരോവര്‍ഷം കഴിയുംതോറും കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണന വര്‍ധിച്ചുവരികയാണ്.
അവഗണന കൂട്ടുന്നതില്‍ റെയിവേ കേരളത്തോട് മത്സരിക്കുകയാണെന്നും കേരളത്തിന്റെ സ്വപ്നപദ്ധതികളായ ശബരിറെയില്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറി, അധിവേഗ റെയില്‍വെ പാതകള്‍ തുടങ്ങിയ പദ്ധതികള്‍ ഇപ്പോഴും കേന്ദ്രത്തിന്റെ ചുവപ്പ് നാടക്കുള്ളില്‍ തന്നെയാണെന്നും എംപി പറഞ്ഞു.ഇന്ത്യയിലെതന്നെ പ്രസിദ്ധമായ ശബരിമല ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും തീര്‍ഥാടനവേളയില്‍ മൂന്നു കോടിയിലിധികം അയ്യപ്പഭക്തരാണ് എത്തിച്ചേരുന്നത്. ശബരിമലയെറെയില്വേ ശൃംഖലയില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അങ്കമാലി ശബരിമല റെയില്‍വേ പദ്ധതി ഇപ്പോഴും മന്ദഗതിയിലാണ്. 1997-98ല്‍ അനുവദിച്ച 116 കിലോമീറ്റര്‍ പാത യാഥാര്‍ഥ്യമായാല്‍ കോടിക്കണക്കിന് വരുന്നതീര്ത്ഥാടകര്ക്ക് യാത്ര സുഗമമാകും.
കൂടാതെ സംസ്ഥാനത്ത് നിലവിലുള്ള റെയില്‍വേ ശൃംഖല വേഗത്തിലുള്ള യാത്രയ്ക്ക് അനുയോജ്യമല്ല. ന്യൂഡല്‍ഹിക്കും കത്രയ്ക്കുമിടയില്‍ സര്വ്വീസ്ന ടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ഇപ്പോള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഇതേ മാതൃകയിലുള്ള വേഗമേറിയ പാത തിരുവനന്തപുരം കാസര്‍കോഡ് പാതയില്‍ അവതരിപ്പിക്കാന്‍ റയില്വെപദ്ധതികള് തയ്യാറാകണമെന്നും ചലനമില്ലാതെ കിടക്കുന്ന കേരളത്തിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നായ കഞ്ചിക്കോട് കോച്ച്ഫാക്ടറി തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടന്ന് യാഥാര്‍ഥ്യമാക്കണമെന്നും എംപി സഭയില്ആവശ്യപ്പെടുകയുണ്ടായി.
RELATED STORIES
മുകുന്ദന് സി മേനോന്: ഒളിമങ്ങാത്ത ഓര്‍മകള്‍
12 Dec 2024 3:38 AM GMTബാബരി മസ്ജിദ്: ഒരു രാഷ്ട്രത്തിൻ്റെ തോരാത്ത കണ്ണുനീർ
6 Dec 2024 2:28 AM GMTസായ്ബാബയെ ഭരണകൂടം കൊന്നതാണ്
13 Oct 2024 1:36 PM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMTരാജ്യം അനീതിയെ ആഘോഷിക്കുമ്പോള്‍
22 Jan 2024 2:36 PM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMT