- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്രം കേരളത്തോട് തുടരുന്ന വിവേചനം അവസാനിപ്പിക്കണം: എ എം ആരിഫ് എംപി
ന്യൂഡല്‍ഹി: കേരളത്തിന്റെ പണം മുഴുവന്‍ കവര്‍ന്നെടുത്തും കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ട പണം തരാത്ത നടപടി കേരളത്തോടുള്ള അനീതിയാണെന്ന് എ എം ആരിഫ് എംപി. പാര്‍ലമെന്റില്‍ എംപിമാരുടെ 30 ശതമാനം ഫണ്ട് ഒരു വര്‍ഷത്തേക്കു വെട്ടിക്കുറച്ച നടപടിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 29 എംപിമാരുടെ രണ്ടര വര്‍ഷത്തേയ്ക്കുള്ള പ്രാദേശിക വികസന ഫണ്ട് വെട്ടിക്കുറച്ചത് വഴി 362 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് കേരളത്തില്‍ നിലച്ചത്. ഇതോടൊപ്പം ലഭിക്കേണ്ട 22.5 ശതമാനം പട്ടികജാതി പട്ടിക വര്‍ഗത്തിനുള്ള അവകാശവും നഷ്ടമായിരിക്കുകയാണ്. ജിഎസ്ടി വരുമാനത്തില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട തുകയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. പിഎം കെയേഴ്‌സ് ഫണ്ടിന്റെ വിവരം സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല. ഇതില്‍ നിന്നു സംസ്ഥാനത്തിന് പ്രത്യേകമായി ഒരു തുക പോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാവുന്നില്ല. ഈ സമീപനം തിരുത്താന്‍ കേന്ദ്രം തയ്യാറവണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് എ എം ആരിഫ് എംപി പറഞ്ഞു.
Center should end discrimination against Kerala: AM Arif MP
RELATED STORIES
തമിഴ്നാട് തിരുവണ്ണാമലയില് ഉരുള്പ്പൊട്ടല്; കൂറ്റന് പാറ വീടുകള്ക്ക് ...
1 Dec 2024 5:24 PM GMTകേരളത്തില്‍ മഴ മുന്നറിയിപ്പില് മാറ്റം; അതിശക്തമായ മഴ; രണ്ട്...
1 Dec 2024 5:14 PM GMTകൊച്ചി സൗത്ത് റെയില്വേ മേല്പ്പാലത്തിനു സമീപം തീപിടിത്തം
1 Dec 2024 12:47 AM GMTവയനാട്ടില് ആയുര്വേദ സെന്ററില് മരിച്ച വിദേശ വനിതയുടെ മൃതദേഹം...
30 Nov 2024 5:09 PM GMTവയനാട്ടിലെ ജനങ്ങള്ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഇനിയുള്ള ദിവസം മുതല്...
30 Nov 2024 1:56 PM GMTഫസീലയെ കൊന്നത് മുമ്പ് പീഡന പരാതി നല്കിയതിന്; വാക്കേറ്റം കൊലയിലെത്തി
30 Nov 2024 12:34 PM GMT