Parliament News

എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബയോ സേഫ്റ്റി കാബിനറ്റ്/ പിസിആര്‍ സംവിധാനം ഏര്‍പ്പെടുത്തണം: ഹൈബി ഈഡന്‍ എംപി

ഏകദേശം പതിനേഴോളം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇപ്പോഴും ആവശ്യമായ രോഗ പ്രതിരോധ സംവിധാനങ്ങള്‍ കേരളത്തിലെ പല ആശൂപത്രികളിലും സജ്ജമല്ലെന്നും, അടിയന്തരമായി തന്നെ സര്‍ക്കാര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബയോ സേഫ്റ്റി ക്യാബിനറ്റ്/ പി.സി.ആര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും എംപി സഭയില്‍ ആവശ്യപ്പെട്ടു.

എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബയോ സേഫ്റ്റി കാബിനറ്റ്/ പിസിആര്‍ സംവിധാനം ഏര്‍പ്പെടുത്തണം: ഹൈബി ഈഡന്‍ എംപി
X

ന്യൂഡല്‍ഹി: കൊറോണ ബാധിത സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ഏകദേശം പതിനേഴോളം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇപ്പോഴും ആവശ്യമായ രോഗ പ്രതിരോധ സംവിധാനങ്ങള്‍ കേരളത്തിലെ പല ആശൂപത്രികളിലും സജ്ജമല്ലെന്നും, അടിയന്തരമായി തന്നെ സര്‍ക്കാര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബയോ സേഫ്റ്റി ക്യാബിനറ്റ്/ പി.സി.ആര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും എംപി സഭയില്‍ ആവശ്യപ്പെട്ടു. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തിന്റെ പല മേഖലയിലേക്കും വരുന്നത്. ഇത് വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

രോഗ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ പറയുന്ന നിര്‍ദ്ദേശങ്ങളോ ആരോഗ്യ വകുപ്പിനോടോ സഹകരിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണം. ഇത്തരം കള്ള പ്രചരണങ്ങള്‍ക്കും തെറ്റിദ്ധാരണ പരത്തുന്ന വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ക്രിമിനല്‍ കേസ് നടപടികള്‍ സ്വീകരിക്കണമെന്നും എംപി സഭയില്‍ ആവശ്യപ്പെട്ടു.വൈറസ് സംസ്ഥാനത്ത് പടരുന്ന അവസ്ഥയാണ് എങ്കില്‍ സ്ഥിതി കൂടുതല്‍ വശളാക്കുകയാകും ചെയുന്നത്.

കൊറോണ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യണമെന്നും നിപ്പക്കു പിന്നാലെ കൊറോണ വൈറസിനെയും നേരിടേണ്ടി വരുന്ന കേരളത്തില്‍ ഏറ്റവും ആധുനികമായ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കണമെന്നും എം.പി സഭയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it