Articles

കൊവിഡ് കാലത്തെ ആത്മഹത്യകള്‍...

വിഷാദരോഗം, ദുരന്തങ്ങളെ കുറിച്ചുള്ള ഭീതി, മരണ ഭയം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണക്കാരിലെന്ന പോലെ ആരോഗ്യ വിദഗ്ദരില്‍ പോലും കാണപ്പെടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കൊവിഡ് കാലത്തെ ആത്മഹത്യകള്‍...
X

-ഫവാസ് ചെമ്മല

2020 ആരോഗ്യ ലോകം അടയാളപ്പെടുത്തുന്നത് കൊവിഡ് 19 മഹാമാരിയുടെ പേരിലാകും എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. കൊവിഡ് 19 പാന്റമിക്കിന്റെ സാമൂഹിക മനശാസ്ത്ര വശങ്ങളെ ഇഴകീറി പരിശോധിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ആരംഭിച്ചിരിക്കുന്നു. രോഗ വ്യാപനവും മരണനിരക്കും ജനങ്ങളുടെ മാനസികവ്യാപാരങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ നിരക്ക് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് തന്നെയാണ് കാരണം. ഈ ദുരന്ത സാഹചര്യം മാസങ്ങളും വര്‍ഷങ്ങളും വരെ നീണ്ടു നില്‍ക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്ത്‌വിട്ട കണ്ടക്ക് പ്രകാരം 2020 മാര്‍ച്ച് 25നും ജൂലൈ 10 നും ഇടക്ക് 66 കുട്ടികള്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു. ഇതിന് പുറമെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന കൊവിഡ് മൂലമല്ലാത്ത ആകസ്മിക മരണങ്ങളും ആത്മഹത്യകളും. കൊവിഡ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ മൂലമുണ്ടാകുന്ന ഇതര രോഗങ്ങളിലും ക്രമാധീതമായ വര്‍ദ്ധനവുണ്ടെന്നാണ് പ്രശസ്ത ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ജേര്‍ണല്‍ ആയ QJM സാഷ്യപ്പെടുത്തുന്നു.

വിഷാദരോഗം, ദുരിതങ്ങള്‍, മരണ ഭയം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണക്കാരിലെന്ന പോലെ ആരോഗ്യ വിദഗ്ദരില്‍ പോലും കാണപ്പെടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇതില്‍ തന്നെ സാമൂഹിക ഒറ്റപ്പെടല്‍, ഉത്കണ്ടാ രോഗം, മരണ ഭയം, അമിതമായ വിഷാദരോഗം, സാമ്പത്തിക അനിശ്ചിതത്വം, കുടുംബങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള ഒറ്റപ്പെടലും , അവരില്‍ നിന്നുണ്ടാകുന്ന അകറ്റി നിര്‍ത്തല്‍ പ്രവണതകള്‍, നേരത്തെയുള്ള മാനസിക രോഗങ്ങള്‍ എന്നിവയില്‍ പലതും ഒരുമിച്ചു വരുമ്പോള്‍ ആത്മഹത്യാ പ്രവണത പതിന്മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.

അനിവാര്യമായ പരിഹാരങ്ങള്‍ കണ്ടെത്തലും നടപ്പിലാക്കലും ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമായി ചുരുക്കാന്‍ പാടില്ലാത്തതാണ് . സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും കുടുംബങ്ങളുമെല്ലാം ഒരുമിച്ച് ചേര്‍ന്നുളള പരിഹാര ക്രിയകള്‍ മാത്രമെ സങ്കീര്‍ണമായി കൊണ്ടിരിക്കുന്ന ഈ സാമൂഹിക പ്രശ്‌നത്തേ നേരിടാന്‍ സാധിക്കൂ എന്ന് നാം തിരിച്ചറിയണം.

ഭയവും ആശങ്കകളും അകറ്റാന്‍ അനിവാരുമായതെന്തെല്ലാം എന്ന് കണ്ടെത്താനുള്ള ക്രിയാത്മക ചര്‍ച്ചകളും വിദഗ്ദ അലോചനകളും നടകേണ്ടതുണ്ട്. താമസംവിനാ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതുണ്ട്. ഒറ്റപ്പടല്‍ സൃഷ്ടിക്കുന്ന മാനസികാഘാതത്തിന് കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും അറിവില്ലായ്മയോ അശ്രദ്ധയോ കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കുകയും അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ജനങ്ങളില്‍ ഭയം വിളിക്കുന്നതില്‍ വാര്‍ത്താമാധ്യമങ്ങളുടെ ഇടപെടലുകള്‍ കാരണമാകുന്നുണ്ടോ എന്ന ഗൗരവകരമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.സാധാരണക്കാര്‍ തങ്ങള്‍ക്ക് ആശ്രയമായി കാണുന്ന രാഷ്ട്രീയ മത ആത്മീയ നേതാക്കളില്‍ നിന്ന് നിരന്തരം പ്രതീക്ഷയുടെയും ആശ്വാസത്തിന്റെ സന്ദേശങ്ങളും വാര്‍ത്തകളുമാണ് ജനങ്ങളിലേക്ക് എത്തേണ്ടത്.

തൊഴില്‍ കച്ചവട പ്രതിസന്ധികളെ അഭിമുഖീകരിക്കാനുതകുന്ന സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന കാനഡ, ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങളുടെ മാതൃകകള്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്കും പിന്‍തുടരാവുന്നതാണ്.

പ്രത്യേകിച്ചും ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി മാത്രം ഉല്‍പാതിപ്പിക്കുന്ന മാതൃകാ ഇടങ്ങളായിരിക്കണമെന്ന് ഉറപ്പ് വരുത്താന്‍ ഭരാണാധികാരികള്‍ നിദാന്ത ജാഗ്രത പുലര്‍ത്തുകയും ചെയ്യട്ടെ.

Next Story

RELATED STORIES

Share it