Articles

ലക്ഷദ്വീപ് ജനതയെ കുടിയിറക്കുന്നത് അറബിക്കടലിലേക്ക്

ലക്ഷദ്വീപ് ജനതയെ കുടിയിറക്കുന്നത് അറബിക്കടലിലേക്ക്
X

കെ ബാഹിര്‍

ലക്ഷദ്വീപ് ജനത നൂറ്റാണ്ടുകളായി ശാന്തിയിലും സമാധാനത്തിലും ജീവിച്ചു പോകുന്നവരാണ്. ഇന്ന് അവരുടെ ജീവിതം പുകയുന്ന അഗ്നിപര്‍വ്വതത്തിനു മുകളിലെന്നവണ്ണമാണ്. ഭരണകൂടം അവിടെ നടപ്പിലാക്കുവാന്‍ തുടങ്ങിയ പദ്ധതികള്‍ അവരുടെ വേരുകള്‍ അറുക്കുന്നവയാണ്.

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറായി അറബിക്കടലില്‍ ചിന്നിച്ചിതറിക്കിടക്കുന്ന ചെറിയചെറിയ 36 ദ്വീപുകളുടെ കൂട്ടമാണ് ലക്ഷദ്വീപ്. അതില്‍തന്നെ പത്തു ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. ഏറ്റവും വലിയ ദ്വീപായ ആന്ത്രോത്തിന് 4.90 ച.കി.മീറ്റര്‍ ചുറ്റളവും ഏറ്റവും ചെറിയ ബിത്രക്ക് 0.10 ച.കി.മി. ഉം ആണ് വിസ്തീര്‍ണ്ണം. തലസ്ഥാനമായ കവരത്തിയുടെ വിസ്തീര്‍ണം 4.22 ച.കി.മീറ്റര്‍ മാത്രമാണ്.


ഇന്നലെവരെയും ആരെയും ബുദ്ധിമുട്ടിക്കാതെയും ശല്യപ്പെടുത്താതെയും സ്വസ്ഥമായി കഴിഞ്ഞവരായിരുന്നു ദ്വീപുനിവാസികള്‍. കോലത്തിരി രാജവംശം തുടങ്ങി അറക്കലും ചിറക്കലും ടിപ്പുവും ബ്രിട്ടനും എല്ലാം ഇവിടെ ഭരണം നടത്തിയ ശേഷമാണ് ഈ ദ്വീപ് സമൂഹം ഇന്ത്യാമഹാരാജ്യത്തിന്റെ അവിഭാജ്യഘടകമായിമാറുന്നത്.

സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടന നടന്നപ്പോള്‍, ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നു വന്നത്. എന്നാല്‍ ലക്ഷദ്വീപിന്റെ പുരോഗതിക്കാവശ്യമായ പണം ഒരു പ്രശ്‌നമായിതീരുമെന്ന നിഗമനത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ് ലക്ഷദ്വീപിനെ കേന്ദ്ര ഭരണപ്രദേശമായി നിറുത്തുവാന്‍ തീരുമാനിച്ചത്. അന്നുമുതലിന്നോളമുള്ള പ്രധാനമന്ത്രിമാരും കേന്ദ്ര ഭരണകൂടവും ദീനാനുകമ്പയോടെയുളള സമീപനമായിരുന്നു ലക്ഷദ്വീപിനോട് കാണിച്ചു പോന്നിരുന്നത്. പ്രത്യേകിച്ചും നെഹ്രു കുടുംബം. ലക്ഷദ്വീപിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഐലന്റ് ഡവലപ്‌മെന്റ് അതോറിറ്റി എന്ന അതി ബൃഹത്തായ ഒരു സംരംഭത്തിനു തുടക്കമിട്ടിട്ടാണ് ശ്രീ രാജീവ്ഗാന്ധി കടന്നുപോയത്.

ലക്ഷദ്വീപുചരിത്രത്തില്‍ ദ്വീപുകാരെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് പോര്‍ച്ചുഗീസുകാരാണെന്നു കാണാവുന്നതാണ്. അതിക്രൂരമായ കൊള്ളയും കൊലയും ബലാല്‍സംഗവുമാണ് അവരിവിടെ നടത്തിയത്. ഇതില്‍ പൊറുതി മുട്ടിയ ദ്വീപു നിവാസികള്‍ അവരെ മുഴുവന്‍ വിഷം ചേര്‍ത്ത ഭക്ഷണം നല്‍കി കൊന്നു തീര്‍ത്തു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. അറക്കല്‍ രാജവംശത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്ന ദ്വീപുകളില്‍ അടിക്കടിയുായ പ്രകൃതി ദുരന്തങ്ങളില്‍ ദ്വീപു നിവാസികള്‍ കൊടും യാതനകള്‍ അനുഭവിച്ച കാലത്തുപോലും അവര്‍ക്കുവേണ്ട സഹായം ചെയ്യുവാന്‍തയ്യാറാകാത്ത അറക്കല്‍ ഭരണകൂടം കൂടക്കൂടെ നികുതി വര്‍ദ്ധിപ്പിക്കുകയും ദ്വീപുല്‍പ്പന്നങ്ങള്‍ക്ക് കുത്തക ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇതില്‍ പൊറുതിമുട്ടിയ അമിനി ദ്വീപിലെ ജനങ്ങള്‍ അറക്കല്‍ പ്രതിനിധിയെ പിടിച്ചുകെട്ടി കൊണ്ടുപോയി കണ്ണൂരില്‍ ഇറക്കിവിടുകയും മംഗലാപുരത്തു പോയി അവരുടെ ഉല്‍പ്പന്നങ്ങള്‍ ടിപ്പുവിന് വില്‍ക്കുകയും അവരുടെ സഹായം തേടുകയും ചെയ്തു. അതിന്റെ ഫലമായി അമിനി,കടമം, കില്‍ത്താന്‍,ചെത്‌ലാത്ത് ,ബിത്ര ദ്വീപുകളെ അറക്കലില്‍ നിന്നും ടിപ്പു സ്വന്തമാക്കി. പിന്നീട് ഒരിക്കല്‍ പോലും ദ്വീപുകാര്‍ക്ക് ഇമ്മാതിരി പ്രതിഷേധങ്ങള്‍

ഉയര്‍ത്തേണ്ടി വന്നിട്ടില്ല.ബ്രിട്ടീഷുകാര്‍ പോലും വളരെ സൗമ്യമായിട്ടായിരുന്നു ഇടപെട്ടിരുന്നത്. ആ ദ്വീപുകാര്‍ക്കുമുകളിലാണ് സംഘപരിവാര പ്രഭൃതികള്‍ കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

അഡ്മിനിസ്റ്റേറ്റര്‍ ഭരണം

കേന്ദ്ര ഗവര്‍മെന്റ് നിയമിക്കുന്ന ഒരു അഡ്മിനിസ്റ്റേറ്റര്‍ ആണ് ലക്ഷദ്വീപ് ഭരണം നിര്‍വഹിക്കുന്നത്. ദ്വീപു ഭരണത്തിനു മേല്‍ അദ്ദേഹത്തിനു സമ്പൂര്‍ണ്ണ അധികാരമാണുള്ളത്.കേന്ദ്ര സര്‍വീസിലുള്ള സീനിയര്‍ ഐഎഎസ് ഓഫീ സര്‍മാരെയാണ് ഇങ്ങിനെ അഡ്മിനിസ്റ്റേറ്റര്‍മാരായി സാധാരണ നിയമിച്ചു വന്നിരുന്നത്.ശ്രീ.ഫാറൂഖ് ഖാന്‍ എന്ന ജമ്മു കാശ്മീര്‍ ബിജെപി നേതാവിനെ

ഈ സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരാണ് ഈ തസ്തികയെ രാഷ്ട്രീയവല്‍ക്കരിച്ചത്.ഫാറൂഖ് ഖാനും പിറകേ വന്ന ദിനേശ്വര്‍ ശര്‍മയും റിട്ടയര്‍ ചെയ്ത ഐപിഎസ് ഉന്നത ഉദ്യോഗസ്ഥരായിരുന്നു.എന്നാല്‍ അവരുടെ പിന്നാലെ താല്‍ക്കാലിക നിയമനവുമായി എത്തിയ പ്രഫുല്‍ ഖോഡ പട്ടേല്‍ തികഞ്ഞ രാഷ്ട്രീയക്കാരന്‍ മാത്രമാണ്. അദ്ദേഹമാണ് ഇവിടെ തലതിരിഞ്ഞതും ദുരുദ്ദേശപരവുമായ അടിച്ചേല്‍പ്പിക്കലുകള്‍ക്ക് തുടക്കം കുറിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രത്യേക താല്‍പര്യമെടുത്ത് നിയോഗിച്ചയച്ച ശ്രീ മുര്‍ക്കോത്ത് രാമുണ്ണി മുതല്‍ ശ്രീമതി ഇന്ദിരാഹാന്ധിയുടെ പ്രൈവറ്റ് സിക്രട്ടറി മുതല്‍ വലിയ വലിയ തസ്തികകള്‍ അലങ്കരിച്ച ശ്രീ വജാഹത്ത് ഹബീബുള്ള,രാഷ്ട്രപതി ശ്രീ എപിജെ അബ്ദുല്‍ കലാമിന്റെ സെക്രട്ടറി ആയിരുന്ന ശ്രീ പി എം നായര്‍,പ്രമുഖനായ ഒമേശ് സൈഗാള്‍ തുടങ്ങിയ ഒട്ടുവളരെ പേര്‍ ദ്വീപിന്റെ സമഗ്ര വികസനത്തിനു സംഭാവന നല്‍കിയവരാണ്. അവരൊക്കെ ദ്വീപിനെ കുറിച്ച് പഠിച്ചും അറിഞ്ഞും വികസനം ആസൂത്രണം ചെയ്തവരാണ് .ദ്വീപിനെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതിയും സിനിമകള്‍ എടുത്തും ദ്വീപിനെ കുറിച്ച് പുറത്തുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തവരാണ്. അവരൊക്കെ ഇരുന്ന സ്ഥാനത്തിരുന്നുകൊണ്ടാണ് അവര്‍ക്കൊന്നും ചിന്തിക്കാനാകാത്ത തലതിരിഞ്ഞ വികസന പദ്ധതികള്‍ ശ്രീ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കുവാന്‍ പോകുന്നത്.

ലക്ഷദ്വീപ് രാഷ്ട്രീയം

ദ്വികക്ഷി രാഷ്ട്രീയ ചേരിയാണ് ലക്ഷദ്വീപിലുള്ളത്. രാഷ്ട്രീയത്തിന്റെ ദേശീയ മുഖ്യധാരയില്‍ നില്‍ക്കുവാനാണ് ദ്വീപുകാര്‍ എന്നും തയ്യാറായിട്ടുള്ളത്. ഒരു ഭാഗത്ത് കോണ്‍ഗ്രസ്സും മറുഭാഗത്ത് കോണ്‍ഗ്രസ്സ് വിരുദ്ധ ചേരിയും. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ജനതാ പരിവാര കക്ഷികളോടൊപ്പം നില്‍ക്കാനാണ് കോണ്‍ഗ്രസ്സ് വിരുദ്ധചേരി എന്നും തയ്യാറായിട്ടുള്ളത്. ബിജെപി, സിപിഎം, സിപിഎം എന്നീ കക്ഷികള്‍ക്കെല്ലാം ഇവിടെ ചെറുയൂണിറ്റുകള്‍ ഉണ്ട്. പ്രാദേശികമോ സാമുദായികമോ മൗലികവാദപരമോ ആയ ഒരു കക്ഷിയേയും നാളിതുവരെയായി ലക്ഷദ്വീപുകാര്‍ പിന്തുണച്ചിട്ടില്ല.

എന്നും ദ്വീപുകാരോട് സാഹോദര്യ സ്‌നേഹം പ്രകടിപ്പിച്ചുപോരുന്ന മുസ്‌ലിം ലീഗിനെ പോലും ലക്ഷദ്വീപ് മണ്ണില്‍ വളരുവാന്‍ ഇവിടുത്ത്കാര്‍ അനുവദിച്ചിട്ടില്ല. ദേശീയ രാഷ്ട്രീയത്തിന്റെ വക്താക്കളായ ദ്വീപുകാരെ ബിജെപിയിലേക്കെത്തിക്കുവാന്‍ സംഘപരിവാര്‍ പരിശ്രമം തുടങ്ങി കുറേ നാളുകളായി. ഈ ദൗത്യവുമായിട്ടാണ് ജമ്മു കാശ്മീര്‍ ബിജെപി നേതാവും റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസറുമായ ശ്രീ ഫാറൂഖ് ഖാനെ അഡ്മിനിസ്റ്റേറ്ററായി ദ്വീപിലേക്കയച്ചത്.തന്റെ ദൗത്യം നിര്‍വഹിക്കുവാനാകാതെയാണ് അദ്ദേഹം ഇവിടെ നിന്നു മടങ്ങിയത്. ഇവിടത്തെ എന്‍സിപി ഘടകത്തെ ബിജെപിയില്‍ ലയിപ്പിക്കുവാനുള്ള പരിശ്രമവുമായി ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ നേരിട്ട് പരിശ്രമം നടത്തിയിട്ടും ഇതുവരേക്കും അത് ഫലം കണ്ടില്ല.

യാദൃഛികമായി വന്നവയല്ല ഈ പരിഷ്‌കാരങ്ങള്‍



ശ്രീ പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന ദാദാനഗര്‍ ഹവേലി അഡ്മിനിസ്റ്റേറ്റര്‍ക്ക് ലക്ഷദ്വീപിന്റെ താല്‍ക്കാലിത ചുമതല ലഭിച്ചപ്പോള്‍ ഉണ്ടായ അനിശ്ചിതത്വമാണ് ദ്വീപില്‍ ഇപ്പോള്‍ ഉണ്ടായതെന്ന് പറയാനാകില്ല.അങ്ങിനെ ധരിക്കുന്നത് കാര്യങ്ങളെ വേണ്ടവിധം മനസ്സിലാക്കാത്തതും വിലയിരുത്താത്തതും കൊണ്ടാണ്.വിവാദ നായകനായ പ്രഫുല്‍ ഖോഡ പട്ടേലിനെ ലക്ഷദ്വീപിലേക്ക് യാദൃഛികമായിട്ടാണ് അയച്ചതെന്ന് കരുതാനും വയ്യ. ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശം എന്ന നിലയില്‍ സംഘപരിവാര്‍ മനസ്സുകളില്‍ ലക്ഷദ്വീപ് എന്നും ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. 1960 കാലഘട്ടങ്ങളില്‍ ബോംബെയില്‍ താമസിച്ചിരുന്ന ചെത്‌ലാത്തു ദ്വീപിലെ ബോംബെ ഇക്കാക്ക എന്ന പേരില്‍ അിറയപ്പെട്ടിരുന്ന ഒരാള്‍ പറഞ്ഞത് ഇത് സാധൂകരിക്കുന്നതാണ്. അന്നവിടെ ചേര്‍ന്ന ഒരു യോഗത്തിലേക്ക് എല്ലാവരേയും വിളിച്ചു ചേര്‍ക്കപ്പെട്ട കൂട്ടത്തില്‍ അദ്ദേഹവും ഉണ്ടായിരിന്നു. ആ യോഗത്തിലെ ചര്‍ച്ച ഇന്ത്യയില്‍ ലക്ഷദ്വീപ് എന്നൊരു പ്രദേശം ഉണ്ട്. അവിടെ നൂറ് ശതമാനവും മുസ്‌ലിംകളാണ്.അത് എങ്ങിനെ സംഭവിച്ചു എന്നതായിരുന്നു അവരുടെ ചര്‍ച്ച. ആര്‍എസ്എസിന്റെ യോഗമായിരുന്നു അത്. ലക്ഷദ്വീപിന്റെ എം പി ശ്രീ പി പി മുഹമ്മദ് ഫൈസല്‍, എന്‍സിപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് ശ്രീ അബ്ദുല്‍മുത്തലിഫ് തുടങ്ങിയവര്‍ ഒരു നിവേദക സംഘത്തെ നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഒരു നിവേദനം നല്‍കുവാന്‍ പോയപ്പോള്‍ ഗുജറാത്തില്‍ നിന്നുമാണ് ലക്ഷദ്വീപിലേക്ക് കുടിയേറ്റം ഉണ്ടായതെന്ന് സംസാരമധ്യേ അദ്ദേഹം പറഞ്ഞതായി പത്രത്തിലെവിടെയോ വായിച്ചതുമിവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇങ്ങിനെ ഒരു പരാമര്‍ശം ചരിത്രപുസ്തകങ്ങളിലൊരിടത്തും കാണാന്‍ കഴിയുന്നതല്ല.

സ്വാതന്ത്ര്യ ലബ്ധിക്കുപിറകേ ലക്ഷദ്വീപിനെ കൈവശപ്പെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട പാക്കിസ്ഥാന്‍ അവിടെ എത്തിച്ചേരും മുമ്പെ ലക്ഷദ്വീപിനെ സംരക്ഷിച്ച് ഇന്ത്യന്‍ യൂനിയനോട് കൂട്ടിച്ചേര്‍ത്തത് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലും രണ്ട് മുതലിയാര്‍മാരുമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പല വേദികളിലും പറയുകയുണ്ടായി. ദ്വീപു നിവാസികളിലാരും തന്നെ അങ്ങിനെ ഒരു പരാ

മര്‍ശം ഇതിനുമുമ്പ് കേട്ടിട്ടില്ല. ഒരു ചരിത്ര പുസ്തകത്തിലും അങ്ങിനെ ഒരു പരാമര്‍ശം വന്നതായി കണ്ടിട്ടുമില്ല.ഇതെല്ലാം ആര്‍.എസ്.എസ് മനസ്സുകളില്‍ ലക്ഷദ്വീപ് ഉറങ്ങിക്കിടപ്പുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ഇങ്ങിനെ കുടിയിറക്കപ്പെടുകയും ഭൂമിയില്‍ ജീവിക്കുവാനുള്ള അവകാശം നഷ്ടപ്പെടുകയും ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തിന്റെ നിലനില്‍പപ്പിനുണ്ടേവിയുള്ള പ്രതിഷേധങ്ങളാണ് ഇന്ന് അറബിക്കടലിന്റെ തന്നെ രോദനമായി അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ വരെ ഉയര്‍ന്നു വന്നിരിക്കുന്നത്.

ഇങ്ങിനെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ,അത്തരം പ്രതിഷേധങ്ങളെ മുളയിലേ നുള്ളിക്കളയുവാന്‍ വേണ്ടിത്തന്നെയാണ് പ്രിവെന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റി ആക്ട് വിഭാവനം ചെയ്തിരിക്കുന്നത്.കുറ്റവാളികളോ കുറ്റകൃത്യങ്ങളോ ജയിലുകള്‍ പോലുമോ ഇല്ലാത്ത ഒരു പ്രദേശത്തേക്കാണ് പ്രമാദമായ ഗുണ്ടാ നിയമം കൊണ്ടുവന്നിട്ടുള്ളതെന്നും നാം ഓര്‍ക്കാതെ പോകരുത്.

ഗോമാംസം ഒരു ഭക്ഷണശീലമായി തുടരുന്ന ഒരു ജനവിഭാഗത്തിന്റെ ചോറ്റു പാത്രത്തില്‍ വരെ സംഘപരിവാരത്തിന്റെ അജ്ഞാത കരങ്ങള്‍ ചെന്നെത്തിയിരിക്കുന്നു.വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്നും മാംസാഹാരം ഒഴിവാക്കിയിരിക്കുന്നു.ബീഫ് നിരോധന നിയമം സര്‍ക്കാര്‍ പോളിസിയാണെനന്ന് ജില്ലാ കലക്ടര്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചിരിക്കുന്നു.ജനങ്ങള്‍ നിശിദ്ദമെന്ന് കരുതുന്ന മദ്യം വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങള്‍ തുടങ്ങുവാനുള്ള അനുമതി നല്‍കിക്കഴിഞ്ഞു.വിനോദ സഞ്ചാരികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണത്രെ മദ്യ വില്‍പ്പന ആരംഭിക്കുന്നത്.ജനങ്ങള്‍ ആവശ്യപ്പെടുന്നവയെ എല്ലാം നിശേധിക്കുകയും അവര്‍ വേണ്ട എന്നു പറയുന്നവയെ എല്ലാം നടപ്പിലാക്കുകയും ചെയ്യുന്ന പരിശ്ക്കാരങ്ങളെ സ്വേഛാധിപത്യം എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കേണ്ടത്.

അധികാരത്തിന്റെ ഇടനാഴികളില്‍

ദ്വീപുകാരായ ഉദ്യോഗസ്ഥന്‍മാരെ പൂര്‍ണമായും അധികാര സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി.മറ്റു ചിലരുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു.ദുരന്ത നിവാരണ സമിതി പോലെയുള്ള ഉന്നത സമിതികളില്‍ നിന്നു പോലും ദ്വീപുകാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കി. ദ്വീപു ഭരണം ഇന്ന് പൂര്‍ണമായും ഉത്തരേന്ത്യയില്‍നിന്നും വന്ന ഉദ്യോഗസ്ഥരുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്.ഉദ്യോഗ തസ്തികകള്‍ വെട്ടിക്കുറക്കുക,പുനര്‍നിര്‍ണയിക്കുക,നിയമനയോഗ്യതകള്‍ പുനപ്പരിശോധിക്കുക,പെര്‍ഫോമന്‍സ് നോക്കി ഉദ്യോഗസ്ഥരെ പിരിച്ചുവിടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു.ദ്വീപു നിവാസികള്‍ക്കു വേണ്ടി സംവരണം ചെയ്യപ്പെട്ട തസ്തികകളെ ഓപ്പണ്‍ കോട്ടയിലേക്കു മാറ്റുവാനുള്ള നീക്കങ്ങളും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. താല്‍ക്കാലികമായും കരാറടിസ്ഥാനത്തിലും ജോലി ചെയ്തു വന്നിരുന്നനൂറുകണക്കിനു ജീവനക്കാരെ നിര്‍ദ്ദാക്ഷിണ്യം പിരിച്ചുവിട്ടു കഴിഞ്ഞു.

വിദ്യാഭ്യാസ രംഗത്തും കടന്നുകയറ്റം

അംഗനവാടികള്‍ പലതും അടച്ചു പൂട്ടി. വിദ്യാര്‍ത്ഥികളുടെ ബാഹുല്യം പരിഗണിച്ച് ആരംഭിച്ച സ്‌കൂളുകള്‍ അനേകം അടച്ചുപൂട്ടി. ജനങ്ങളുടെ ഹിതത്തിനുവിപരീതമായി സി.ബി.എസ്.ഇ സിലബസ്സ് ഏര്‍പ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ ബാഹുല്യം പരിഗണിച്ച് പുതിയ പുതിയ സ്‌കൂളുകള്‍ തുറക്കേിയിരുന്ന ഇടത്താണ് ഈ അടച്ചു പൂട്ടലുകള്‍ നടന്നിരിക്കുന്നത്.

സ്വയം ഭരണ രംഗത്തും കടന്നാക്രമണം



ലക്ഷദ്വീപിലെ ഒരേഒരു ജനാധിപത്യ സംവിധാനമാണ് പഞ്ചായത്ത്.അതിന്റെ ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള കരട് വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു. അതില്‍ അഡ്മിനിസ്റ്റേറ്ററുടെ അധികാരം പഞ്ചായത്തിനുമേല്‍ സ്ഥാപിക്കുവാനാണ് ഈ ഭേദഗതികളൊക്കെയും വിഭാവനം ചെയ്യുന്നത് തന്നെ. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ പാടി

ല്ലെന്ന നിര്‍ദേശവും കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും താഴെയുള്ള സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിലും

സര്‍ക്കാര്‍ പ്രഹരം തുടങ്ങിയിരിക്കുന്നു. അതിന്റെ ഭരണഘടനയും ഭേദഗതിക്കായി നിര്‍ദേശിച്ചിരിക്കയാണ്.അതോടൊപ്പം അതിന്റെ രജിസ്റ്ററേഷന്‍ നിയമങ്ങള്‍ മാറ്റി എഴുതാനും നിര്‍ദേശിക്കപ്പെട്ടുകഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ പഞ്ചായത്തിനു കൈമാറിയ വകുപ്പുകളും അതിനുമേല്‍ അവര്‍ക്കുള്ള നിയന്ത്രണാധികാരവും എടു

ത്ത്മാറ്റുകയും കോടതി ഇടപെടലിലൂടെ അത് റദ്ദാക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ദ്വീപു നിവാസികള്‍ക്ക് ആശങ്ക ഉണ്ടാകാത്ത ഒരു നിര്‍ദേശമോ ഒരു വിജ്ഞാപനമോ ഇവിടെ ഇപ്പോള്‍ ഇറങ്ങിയവയില്‍ ഉെണ്ടന്ന് പറയാനാകില്ല.

വികസനത്തിന്റെ മറവില്‍

സ്ഥല പരിമിതി, പ്രകൃതി സൗന്ദര്യം ,പരിസ്ഥിതി എന്നിവമൂലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ ഏറെ പരിമിതികളു. വിദ്യാഭ്യാസം,ആരോഗ്യം എന്നീ രംഗങ്ങളില്‍ ആശാവഹമായ പുരോഗമനം ഇവിടെ ഉണ്ടായിട്ടുണ്ട്. വന്‍

നഗരങ്ങളിലെ വികസനങ്ങള്‍ ഇവിടെ നടപ്പിലാക്കുവാനും അവ പരിപാലിക്കുവാനും വളരെ ബുദ്ധിമുട്ടുകളു്.ഗതാഗതം,വാര്‍ത്താവിനിമയ വിതരണ രംഗങ്ങളിലും വലിയ മുന്നേറ്റം ഇവിടെ ഉായിട്ടു്.രാജീവ്ഗാന്ധി വിഭാവനം ചെയ്ത ഐലന്റ് ഡവലപ്‌മെന്റ് അതോരിറ്റി ,വിദഗ്ദ സമിതികളെ വെച്ച് പഠനം നടത്തി ആവിഷ്‌ക്കരിച്ച പദ്ധതികളാണ് ഇവയില്‍ കൂടുതലും. സ്ഥല പരിമിതി രൂക്ഷമായി നില്‍ക്കുന്ന ഈ ദ്വീപുകളിലേക്കാണ് വന്‍ നഗരങ്ങളില്‍ നടപ്പിലാക്കാവുന്ന വമ്പന്‍ പദ്ധതികളുമായി ഭരണകൂടം കടന്നുവന്നി

ക്കുന്നത്. സി.ആര്‍.സോണ്‍ പ്രകാരം കടല്‍തീരങ്ങളില്‍ 20 മുതല്‍ 50 മീറ്റര്‍ വരെ സ്ഥലം നിര്‍മാണ പ്രവര്‍ത്തനങ്ങളേതും നടപ്പിലാക്കുവാന്‍ പാടില്ലെന്ന കാരണത്താല്‍ ഒഴിച്ചിട്ടിരിക്കുകയാണ്. മൂന്നു മീറ്റര്‍ വീതിയുള്ള സിമിന്റ്

റോഡുകളാണ് ഇവിടെ ഉള്ളത്. ടു വീലറുകളും ഏതാനും ഫോര്‍ വീലറുകളും മാത്രമുള്ള ഒരു പ്രദേശത്താണ് റോഡു വികസനത്തിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുവാന്‍ പോകുന്നത്.0.10 മുതല്‍ 4 ച.കിലോമീറ്റര്‍ വരെ മാത്രം വിസ്തീര്‍ണമുള്ള ഓരോ ദ്വീപിലും രണ്ടു മുതല്‍ അഞ്ചുവരെ സിമിന്റു റോഡുകളും കുറേലിങ്കു റോഡുകളുമാണുള്ളത്. ഇവയെല്ലാം ഏഴു മീറ്ററായി വീതികൂട്ടുവാന്‍തുടങ്ങിയാല്‍ എത്ര കുടുംബങ്ങളാണ് കുടിയിറക്കപ്പെടുക,എത്ര കച്ചവട സ്ഥാപനങ്ങളാണ് പൊളിച്ചുമാറ്റപ്പെടുക. ഇങ്ങിനെ കുടിയിറക്കപ്പെടുകയും

പൊളിച്ചുമാറ്റപ്പെടുകയും ചെയ്യുന്ന കുടുംബങ്ങളേയും കച്ചവടക്കാരെയുമെല്ലാം എവിടെ കുടിയിരുത്തും ,അതിനുള്ള സ്ഥലം എവിടെ കെത്തും. ഇവിടെയാണ് റോഡ് വികസനത്തിലെ ദുരന്തം ഒളിഞ്ഞിരിക്കുന്നത്. മറ്റൊരു ഭാഗത്ത് ലക്ഷദ്വീപ് ഡവലപ്‌മെന്റ് റഗുലേഷന്‍ എന്ന മറ്റൊരു നിയമംകൂടി വിഭാവനം ചെയ്യപ്പെടുകയാണ്.റോഡ് വികസനത്തേക്കാളും ഭയാനകമായ കുടിയിറക്കലുകള്‍ക്കാണ് ഇത്‌വഴിയൊരുക്കുക.ഇതു പ്രകാരം ദ്വീപുകാരന് അവരുടെ വീട്,സ്ഥലം എന്നിവക്ക് മുകളിലുള്ള ഉടമസ്ഥാവകാശം നഷ്ടപ്പെടും എന്ന കഠോരമായ അപകടമാണ് പതിയിരിക്കുന്നത്.താമസിച്ചുകൊണ്ടിരിക്കുന്ന വീടുകള്‍ എല്ലാം തന്നെ മൂന്നു വര്‍ഷങ്ങള്‍ തികഞ്ഞാല്‍ അവിടെ തുടര്‍ന്നു പോകണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി തേടേതു്.അനുമതി ലഭിക്കാത്ത പക്ഷം വീട് പൊളിച്ചുമാറ്റി കൊടുക്കേ ബാധ്യത വീട്ടുടമക്ക്. പൊളിച്ചുമാറ്റാനെടുക്കുന്ന ഓരോ ദിവസത്തിനും പിഴ.അതി ഭയാനകമായി ഭവിക്കാവുന്ന, ഇങ്ങിനെ കുടികിടപ്പവകാശം നഷ്ടപ്പെട്ട് ,കുടിയിറക്കപ്പെടുന്നദ്വീപു നിവാസികള്‍ക്ക് പോകുവാന്‍ അറബിക്കടല്‍ അല്ലാതെ മറ്റൊരു ഇടവുമില്ല എന്നതാണ് യാതാര്‍ഥ്യം.

Next Story

RELATED STORIES

Share it