ഹര്‍ത്താല്‍ മറവില്‍ വ്യാപക അക്രമം; വാഹനം കിട്ടാതെ രോഗിയായ വീട്ടമ്മ മരിച്ചു

മലപ്പുറം തവനൂരില്‍ സിപിഎം ഓഫിസിന് സംഘ്പരിവാരം തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശായ്ക്ക് തീയിട്ടു. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ത്തു. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. ഹര്‍ത്താലില്‍ കുടുങ്ങി യാത്രക്കാരി തിരുവനന്തപുരത്ത് കുഴഞ്ഞുവീണ് മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മയാണ് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണത്.


RELATED STORIES

Share it
Top