- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാല്‍ക്കുളമേട് കീഴടക്കി ആന്‍ഫിയും മെഴ്സിയും
ഇരുപതുകാരിയായ ആന്‍ഫിയും നാല്പത്തിയാറുകാരിയായ മേഴ്സിയും പാല്‍കുളമേടിലേക്ക് യാത്ര തിരിച്ചപ്പോള്‍ പിന്തിരിപ്പിക്കാന്‍ സുഹൃത്തുക്കളും റൈഡര്‍മാരും ശ്രമിച്ചെങ്കിലും പിന്മാറാന്‍ ഇവര്‍ തയാറായിരുന്നില്ല.ഓഫ്റോഡ് റൈഡ് ധാരാളം നടത്തിയിട്ടുണ്ടെങ്കിലും പാല്‍ക്കുളമേട് ഒരനുഭവം തന്നെയായിരുന്നുവെന്ന് ആന്‍ഫി പറയുന്നു. കൊടുംകാടിനുള്ളിലൂടെയായിരുന്നു യാത്ര. ഏഴു മണിക്കൂറോളം കാടിനുള്ളില്‍ തന്നെയായിരുന്നു. ആനകളുടെ താഴ് വാരം എന്നറിയപ്പെടുന്ന കാട്ടിലൂടെയായിരുന്നു രണ്ട് വനിതകളുടെയും യാത്ര.ഉരുളന്‍ കല്ലുകള്‍ ഉള്ള ഇടുങ്ങിയ പാതകളാണ്. കൂടുതലും ഹെയര്‍ പിന്‍ വളവുകള്‍ താഴെ ചെങ്കുത്തായ കൊക്ക. ഇതിനിടയിലൂടെയാണ് ബുള്ളറ്റില്‍ റൈഡ് നടത്തിയത്
കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും അപകടം പിടിച്ച ഓഫ് റോഡുകളില്‍ ഒന്നായ പാല്‍കുളമേട് കീഴടക്കി രണ്ട് വനിതകള്‍. കളമശ്ശേരിക്കാരിയായ ആന്‍ഫി മരിയ ബേബിയും എറണാകുളം സ്വദേശി മേഴ്സി ജോര്‍ജുമാണ് ബുള്ളറ്റില്‍ പാല്‍കുളമേട് യാത്ര വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയത്. ഇരുപതുകാരിയായ ആന്‍ഫിയും നാല്പത്തിയാറുകാരിയായ മേഴ്സിയും പാല്‍കുളമേടിലേക്ക് യാത്ര തിരിച്ചപ്പോള്‍ പിന്തിരിപ്പിക്കാന്‍ സുഹൃത്തുക്കളും റൈഡര്‍മാരും ശ്രമിച്ചെങ്കിലും പിന്മാറാന്‍ ഇവര്‍ തയാറായിരുന്നില്ല.ഓഫ്റോഡ് റൈഡ് ധാരാളം നടത്തിയിട്ടുണ്ടെങ്കിലും പാല്‍ക്കുളമേട് ഒരനുഭവം തന്നെയായിരുന്നുവെന്ന് ആന്‍ഫി പറയുന്നു. കൊടുംകാടിനുള്ളിലൂടെയായിരുന്നു യാത്ര. ഏഴു മണിക്കൂറോളം കാടിനുള്ളില്‍ തന്നെയായിരുന്നു. ആനകളുടെ താഴ് വാരം എന്നറിയപ്പെടുന്ന കാട്ടിലൂടെയായിരുന്നു രണ്ട് വനിതകളുടെയും യാത്ര.ഉരുളന്‍ കല്ലുകള്‍ ഉള്ള ഇടുങ്ങിയ പാതകളാണ്. കൂടുതലും ഹെയര്‍ പിന്‍ വളവുകള്‍ താഴെ ചെങ്കുത്തായ കൊക്ക. ഇതിനിടയിലൂടെയാണ് ബുള്ളറ്റില്‍ റൈഡ് നടത്തിയത്.
വൈകിട്ട് അഞ്ചരയ്ക്കാണ് പാല്‍ക്കുളമേടില്‍ നിന്ന് തിരിച്ചിറങ്ങിയത്. അപ്പോഴേക്കും ഇരുട്ട് വീണു. ആനയുടെ ചിന്നം വിളികളും ഈറ്റ ഓടിക്കുന്ന ശബ്ദങ്ങളും പേടിപ്പെടുത്തുന്നതായിരുന്നു. ബുള്ളറ്റിന്റെ വെളിച്ചത്തില്‍ മാത്രമാണ് മുമ്പിലുണ്ടായിരുന്ന പാത കാണാനായത്. പേടിപ്പെടുത്തുന്ന കാടിന്റെ ശബ്ദം ഇടയ്ക്ക് ആശങ്കയുണ്ടാക്കിയെന്ന് ആന്‍ഫി പറഞ്ഞു. 14 കിലോമീറ്ററോളം ഓഫ് റോഡ് ഫസ്റ്റ് ഗിയറില്‍ തന്നെയാണ് പോയത്. ബ്രേക്ക് ചെയ്താല്‍ സ്‌കിഡ് ചെയ്ത് താഴേക്ക് പോകുന്ന അവസ്ഥയായിരുന്നുവെന്ന് ആന്‍ഫി പറഞ്ഞു. ആനയെ കണ്ടാല്‍ ലൈറ്റ് ഓഫ് ചെയ്ത് കാട്ടിലേക്ക് ഓടിക്കയറണം എന്നായിരുന്നു ഫോറസ്റ്റുകാര്‍ പറഞ്ഞിരുന്നത്. വഴികളില്‍ ആവി പറക്കുന്ന ആനപിണ്ഡങ്ങള്‍ കണ്ടപ്പോള്‍ ഭയം ഇരട്ടിച്ചു. എട്ടു മണിക്കൂറോളം കൊടും കാട്ടില്‍ ആയിരുന്നെങ്കിലും ദൗത്യം പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് ആന്‍ഫിയും മെഴ്സിയും.
വഴുക്കലും ഉരുളന്‍ കല്ലുകളും നിറഞ്ഞ ഹെയര്‍പിന്നുകള്‍ ബുള്ളറ്റില്‍ ഓടിച്ചു കയറുക എന്നത് ഏറെ ശ്രമകരമായിരുന്നുവെന്ന് ആന്‍ഫി പറയുന്നു. പതിനെട്ടാം വയസില്‍ ഏഴായിരം കിലോമീറ്റര്‍ താണ്ടി ബുള്ളറ്റില്‍ ഹിമാലയന്‍ യാത്ര നടത്തി മടങ്ങിയെത്തിയ ആന്‍ഫി മരിയ ബേബിയ്ക്ക് പാല്‍കുളമേട് ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു.സമുദ്ര നിരപ്പില്‍ നിന്ന് 3125 അടി ഉയരമുള്ള പാല്‍ക്കുളമേട് ഇടുക്കി ജില്ലയിലാണ്. ഓഫ് റോഡ് റൈഡ് ഇഷ്ടപെടുന്നവര്‍ പാല്‍ക്കുളമേട് തിരഞ്ഞെടുക്കാറുണ്ടെങ്കിലും ദൗത്യം പൂര്‍ത്തിയാക്കുന്നവര്‍ അപൂര്‍വം. ഉരുളന്‍ കല്ലുകളും വഴുക്കലും ചെങ്കുത്തായ കയറ്റങ്ങളും നിറഞ്ഞ തീര്‍ത്തും അപകടം നിറഞ്ഞ പാതയാണിത്. കുന്നിന്‍ മുകളിലെ ശുദ്ധജല തടാകമാണ് പാല്‍ക്കുളമേട് എന്ന പേര് ലഭിക്കാന്‍ കാരണം.
RELATED STORIES
പാര്‍ലമെന്റ് ഞാന്‍ കുഴിച്ച് എന്തെങ്കിലും കിട്ടിയാല്‍ പാര്‍ലമെന്റ്...
15 Dec 2024 9:45 AM GMT'' പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിരീക്ഷണം വൈദ്യുതി മോഷണം കണ്ടെത്താന്‍...
15 Dec 2024 9:30 AM GMTഅതുല്‍ സുഭാഷിന്റെ മരണം പുരുഷന്മാരുടെ ദയനീയാവസ്ഥ വെളിപ്പെടുത്തിയെന്ന്...
15 Dec 2024 7:51 AM GMT'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMT