Sub Lead

മലബാര്‍ അവഗണന; പ്രശ്ന പരിഹാരത്തിന് പൊടിക്കൈകളല്ല ശാശ്വത പരിഹാരമാണ് വേണ്ടത്: പി അബ്ദുല്‍ ഹമീദ്

പ്രതിപക്ഷത്താവുമ്പോള്‍ മാത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വഴിപാട് സമരങ്ങള്‍ അപഹാസ്യമാണ്.

മലബാര്‍ അവഗണന; പ്രശ്ന പരിഹാരത്തിന് പൊടിക്കൈകളല്ല ശാശ്വത പരിഹാരമാണ് വേണ്ടത്: പി അബ്ദുല്‍ ഹമീദ്
X



കോഴിക്കോട്: മലബാറിനോടുള്ള അവഗണനയും വിവേചനവും ബോധപൂര്‍വമാണെന്നും പ്രശ്ന പരിഹാരത്തിന് പൊടിക്കൈകളല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. കോഴിക്കോട് ഹയര്‍സെക്കന്‍ഡറി ആര്‍ഡിഡി ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'മലബാറിനോടുള്ള മുണികളുടെ അവഗണന യാദൃശ്ചികമല്ല' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.


വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല സര്‍വ മേഖലകളിലും ബോധപൂര്‍വമായ അവഗണനയും വിവേചനവുമാണ് മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ സ്വീകരിക്കുന്നത്. പ്രാഥമിക തലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെ മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ന്യൂജന്‍ കോഴ്സുകളോ തൊഴിലധിഷ്ടിത വിദ്യാഭ്യാസ സൗകര്യങ്ങളോ ഇല്ല. ആരോഗ്യമേഖലയിലെ സ്ഥിതി അതിദയനീമാണ്. മതിയായ യാത്രാ സൗകര്യങ്ങളില്ല. ജനസംഖ്യാനുപാതികമായി റവന്യൂ ഓഫീസുകള്‍ ഇല്ലാത്തത് മേഖലയുടെ വികസനത്തെ തന്നെ സാരമായി ബാധിക്കുകയാണ്. ബജറ്റ് വിഹിതം പോലും ആനുപാതികമായി വിതരണം ചെയ്യപ്പെടുന്നില്ല. മലബാര്‍ ജനതയുടെ നികുതി പണം പോലും യഥാവിധി അവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നില്ല എന്നത് ഖേദകരമാണ്. ന്യൂനപക്ഷാവകാശം സംരക്ഷിക്കുന്നവരെന്നവകാശപ്പെടുന്നവര്‍ പതിറ്റാണ്ടുകള്‍ ഭരിച്ചിട്ടും അവഗണന മാത്രമായിരുന്നു മലബാര്‍ മേഖലയ്ക്ക്. പ്രതിപക്ഷത്താവുമ്പോള്‍ മാത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വഴിപാട് സമരങ്ങള്‍ അപഹാസ്യമാണ്.


മലബാറിനോടുള്ള അവഗണനയും വിവേചനവും സംബന്ധിച്ച് സമഗ്രപഠനം നടത്തി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിന് നിയമസഭാ സാമാജികരുടെ സംയുക്ത സമിതിയെ നിയോഗിക്കുക, പരിഹാര നടപടികള്‍ ഉറപ്പുവരുന്നതുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, ജനസംഖ്യാനുപാതികമായി റവന്യൂ-ഭരണ സംവിധാനങ്ങള്‍ വിഭജിക്കുക, മലബാറില്‍ സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിലൂടെ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരമാണ് പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്നതെന്നും ഇപ്പോള്‍ നടക്കുന്ന സമരം സമാധാനപരമാണെന്നും അത് ദൗര്‍ബല്യമായി കാണരുതെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.


പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സമിതിയംഗം മുസ്തഫ പാലേരി, സംസ്ഥാന സമിതിയംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ ഡോ. സി എച്ച് അഷ്റഫ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി സംസാരിച്ചു. ഉപരോധത്തിനു മുന്നോടിയായി പുഷ്പ ജങ്ഷനില്‍ നിന്ന് ആര്‍ഡിഡി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി.








Next Story

RELATED STORIES

Share it