Web & Social

ഈ ഫോണുകളിലൊന്നും ഇനി വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല

നോക്കിയ എസ് 40 ഒഎസ് ഫോണുകളില്‍ ഇനിമുതല്‍ വാട്‌സാപ്പ് ലഭിക്കില്ല. ഒരുവര്‍ഷത്തിന് ശേഷം ഐഒഎസ് 7ന് മുമ്പുള്ള ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ആന്‍ഡ്രോയിഡ് 2.3.7 ഫോണുകളിലും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വാട്‌സാപ്പ് പറഞ്ഞു

ഈ ഫോണുകളിലൊന്നും ഇനി വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല
X

ജനപ്രിയമായ വാട്‌സാപ്പ് ചാറ്റിങ് ആപ്ലിക്കേഷന്‍ ചില ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. നോക്കിയ എസ് 40 ഒഎസ് ഫോണുകളില്‍ ഇനിമുതല്‍ വാട്‌സാപ്പ് ലഭിക്കില്ല. ഒരുവര്‍ഷത്തിന് ശേഷം ഐഒഎസ് 7ന് മുമ്പുള്ള ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ആന്‍ഡ്രോയിഡ് 2.3.7 ഫോണുകളിലും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വാട്‌സാപ്പ് പറഞ്ഞു.

ജനുവരി ഒന്നുമുതലാണ് നോക്കിയ ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. നോക്കിയ എസ് 40 ഒഎസ് ഉപയോഗിച്ചിട്ടുള്ള നോക്കിയ ആശ 201, നോക്കിയ ആശ 202, നോക്കിയ ആശ 210, നോക്കിയ ആശ 230, നോക്കിയ ആശ 500, നോക്കിയ ആശ 501, നോക്കിയ ആശ 502, നോക്കിയ ആശ 503, നോക്കിയ 206, നോക്കിയ 208, നോക്കിയ 301, നോക്കിയ 515 ഫോണുകളില്‍ ഏത് നിമിഷവും വാട്‌സാപ്പിന്റെ പ്രവര്‍ത്തനം നിലയ്ക്കാം.

2009 ല്‍ വാട്‌സാപ്പ് തുടങ്ങുമ്പോള്‍ ആളുകളുടെ മൊബൈല്‍ ഉപയോഗം ഇന്നത്തേതില്‍ നിന്നു വ്യത്യസ്തമായിരുന്നു. ആപ്പിള്‍ ആപ്പ്‌സ്‌റ്റോര്‍ വന്നിട്ട്മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ. 70 ശതമാനത്തോളം ഫോണുകളും ബ്ലാക്ക്‌ബെറിയും നോക്കിയയുമായിരുന്നു.

ഇന്ന് വിപണിയില്‍ 99.5 ശതമാനം വില്‍പ്പനയുള്ള ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ അന്ന് 25 ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്. വാട്‌സാപ്പ് ഒരു ബ്ലോഗ്‌പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം, ആന്‍ഡ്രോയിഡ് 2.3.7 ഒഎസിലും അതിന് മുമ്പുള്ള പതിപ്പുകളിലും ഐഓഎസ് 7 വരെയുള്ള പതിപ്പുകളിലും 2020 ഫെബ്രുവരി ഒന്ന് വരെ വാട്‌സാപ്പ് ലഭിക്കും.

Next Story

RELATED STORIES

Share it